CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 36 Minutes 53 Seconds Ago
Breaking Now

ആരാധ്യയെ സാധാരണ കുട്ടികളുടെ ബാല്യകാലം നല്‍കാനുള്ള ശ്രമത്തിലാണ് ; ഐശ്വര്യ റായി

ഐശ്വര്യ റായി അമ്മയായതിനു ശേഷം സിനിമയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകലം പാലിയ്ക്കുകയാണ്. പൊതുസമക്ഷത്ത് കെണ്ട് വന്ന് മകള്‍ ആരാധ്യയെ ഒരു കാഴ്ച്ച വസ്തുവാക്കാന്‍ താന്‍ തയ്യാറല്ലെന്നും മുമ്പ് തന്നെ നടി പറഞ്ഞിട്ടുണ്ട്. താരകുടുംബത്തില്‍ ജനിച്ച ആരാധ്യയുടെ പിന്നാലെ പാപ്പരാസികള്‍ വട്ടമിട്ടു പറക്കുകയാണെന്നും അവള്‍ക്ക് എങ്ങനെയും സുന്ദരവും മറ്റു കുട്ടികളുടേതു പോലെയുള്ള ഒരു സാധാരണ ബാല്യകാലം നല്‍കാനുള്ള കഠിന ശ്രമത്തിലാണ് താനെന്ന് ഐശ്വര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ആരാധ്യ തീരെ ചെറിയ കുട്ടിയാണ് അവള്‍ക്കു മനസ്സിലാവില്ല എന്തിനാണ് ഈ ആള്‍ക്കൂട്ടവും ബഹളവും എന്നൊന്നും. അവളുടെ മുന്നില്‍ ഞാന്‍ ഒരു അമ്മ മാത്രമാണ്. തികച്ചും സാധാരണക്കാരിയായ ാെരു അമ്മ. പാര്‍ക്കിലോ കടകളിലോ പോകുമ്പോഴൊക്കെ അവളുടെ അടുത്ത് ഞാന്‍ അങ്ങനെ തന്നെയാണ് പെരുമാറാറുള്ളതും,ഇതെല്ലാം അവള്‍ക്ക് സാധാരണമായ ഒരു ബാല്യകാലം ലഭിക്കുന്നതിനു വേണ്ടിയാണ് ഐശ്വര്യ കൂട്ടിചേര്‍ത്തു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.