CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 31 Seconds Ago
Breaking Now

ബ്രിട്ടന്റെ മരുമകള്‍ മെഗാന്‍ മാര്‍ക്കിളിനെ തട്ടിക്കൊണ്ടുപോയി; അഞ്ച് റൗണ്ട് വെടിപൊട്ടി!!!

ഹെറെഫോര്‍ഡ്ഷയറിലെ ഗ്രാമപ്രദേശത്തായിരുന്നു ഹാരിയുടെ 36 വയസ്സുകാരി വധു ബ്രിട്ടന്റെ എലൈറ്റ് സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തിയത്

'ഹാരി രാജകുമാരന്റെ വധുവായി രാജകുടുംബത്തിലെ അംഗമാകാന്‍ ഒരുങ്ങുന്ന മെഗാന്‍ മാര്‍ക്കിളിനെ തട്ടിക്കൊണ്ടുപോയി. അഞ്ച് റൗണ്ട് ലൈവ് വെടിവെയ്പ്പും അരങ്ങേറിയതായി റിപ്പോര്‍ട്ടുകള്‍'... ഇങ്ങനൊരു വാര്‍ത്ത കേട്ടാലും ബ്രിട്ടന്‍ നടുങ്ങില്ല. കാരണം എന്തെന്നല്ലേ? സാക്ഷാല്‍ തീവ്രവാദികള്‍ വന്ന് ഇങ്ങനൊരു തട്ടിക്കൊണ്ടുപോകല്‍ നടത്തിയാലും രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ മനഃപ്പാഠമാക്കി ഇരിക്കുകയാണ് മെഗാന്‍. രാജകുടുംബമായി മാറാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് എസ്എഎസ് മെഗാനെ വ്യാജ-തട്ടിക്കൊണ്ടുപോകലിന് ഇരയാക്കിയത്. വെടിവെപ്പ് ഉള്‍പ്പെടെയുള്ള പരിപാടികളോടെയായിയിരുന്നു പരിശീലനം. 

ഹെറെഫോര്‍ഡ്ഷയറിലെ ഗ്രാമപ്രദേശത്തായിരുന്നു ഹാരിയുടെ 36 വയസ്സുകാരി വധു ബ്രിട്ടന്റെ എലൈറ്റ് സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തിയത്. അക്രമണം ഉണ്ടായാല്‍ എങ്ങിനെ നേരിടണമെന്ന് പഠിക്കുന്നതിന് വേണ്ടിയാണ് മെഗാന് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. കടുപ്പമേറിയ പരിശീലന പരിപാടികളില്‍ ഹാരിയും മെഗാനൊപ്പം ഉണ്ടായിരുന്നു. ഭയപ്പെടുത്തി ഭയം മാറ്റുകയെന്ന തരത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മെഗാനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. 

ശത്രു ഈ ഘട്ടത്തില്‍ ഒറിജിനല്‍ അല്ലെങ്കിലും മെഗാന്‍ ഭയപ്പെടാന്‍ തരത്തിലുള്ള വേദിയാണ് എസ്എഎസ് ഒരുക്കിയതെന്ന് മുന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ലൈവ് ആയുധങ്ങള്‍ ഉപയോഗിച്ചത്. വെടിയൊച്ച യഥാര്‍ത്ഥത്തില്‍ എങ്ങിനെയിരിക്കുമെന്ന് കേട്ട് മനസ്സിലാക്കിയാല്‍ ഭയം നീങ്ങുമെന്ന ഉദ്ദേശത്തോടെയാണ് പരിശീലനം. തട്ടിക്കൊണ്ടുപോകുന്നവരുമായി എങ്ങിനെ ബന്ധം പുലര്‍ത്താമെന്ന് വരെ പഠിപ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ഏറ്റവും ശക്തമായ വിഭാഗമാണ് പരിശീലനം നയിച്ചത്. അതുകൊണ്ട് തന്നെ മെഗാന് ഈ അവസ്ഥ വളരെ കഠിനമായിരിക്കും. 

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തിലാണ് മെഗാന് രാജകീയ വിവാഹത്തിന് മുന്‍പ് തന്നെ തയ്യാറെടുപ്പ് നല്‍കിയതെന്ന് മുന്‍ സൈനിക ഇന്റലിജന്‍സ് ഓഫീസര്‍ വ്യക്തമാക്കി. ഇപ്പോള്‍ തന്നെ 24 മണിക്കൂറും സുരക്ഷാ ഗാര്‍ഡുകളുടെ നിരീക്ഷണത്തിലാണ് മെഗാന്‍. മെയ് 19ന് 30 എലൈറ്റ് എസ്എഎസ് ട്രൂപ്പുകളാകും സുരക്ഷ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.