CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 21 Seconds Ago
Breaking Now

ആക്ഷന്‍ ഹീറോ ബിജു സിനിമയെ പോലെ ; പോലീസ് സേനയുടെ മീറ്റിങ്ങിനിടെ വയര്‍ലെസ്സിലൂടെ അസഭ്യ വര്‍ഷം ; ഞെട്ടി പോലീസുകാര്‍

ഏത് സ്റ്റേഷന്‍ സൈറ്റില്‍ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

കണ്ണൂരിലെ ക്രമസമാധാനം വിലയിരുത്താനുള്ള ചര്‍ച്ചയ്ക്കിടെ പോലീസുദ്യോഗസ്ഥരുടെ വയര്‍ലെസ്സിലൂടെ അസഭ്യവര്‍ഷം .ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് പിറവിത്താം സംസാരിക്കുന്നതിനിടെയാണ് സംഭവം. പോലീസുകാരെല്ലാം നിശബ്ദരായി. ജില്ലാ പോലീസ് മേധാവിയാണ് എല്ലാ ദിവസവും കാര്യങ്ങള്‍ വിലയിരുത്തുന്നത്. അദ്ദേഹം അവധിയിലായതിനാല്‍ നാല് ഡിവൈഎസ്പിമാരാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു.ഏത് സ്റ്റേഷന്‍ സൈറ്റില്‍ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.

കാര്യങ്ങള്‍ വിലയിരുത്താന്‍ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ സംസാരിക്കവേ അപ്രതീക്ഷിതമായി അസഭ്യവര്‍ഷം വരുകയായിരുന്നു. ജില്ലയിലെ മുഴുവന്‍ വയര്‌ലെസ് സെറ്റുകളിലും ഇതു കേള്‍ക്കാനാകും.

ഏതോ സ്‌റ്റേഷനിലെ അസഭ്യവര്‍ഷം മേലുദ്യോഗസ്ഥനെ അറിയിക്കാന്‍ ആരെങ്കിലും മനപൂര്‍വ്വം ബട്ടണ്‍ അമര്‍ത്തിയതാണോ എന്നും സംശയമുണ്ട്. കുറച്ച് അകലെ നിന്ന് വിളിച്ചു പറയുന്നത് പോലെയായിരുന്നു വാക്കുകള്‍. ഷുഹൈബ് വധക്കേസില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രജീഷ് തോട്ടത്തിലിനാണ്. ഇദ്ദേഹത്തെ ചീത്ത വിളിച്ചതാണെന്നും പറയുന്നുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.