CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 44 Seconds Ago
Breaking Now

വിവാഹ ചടങ്ങിനിടെ കുഴഞ്ഞുവീണ വധുവിന് ദാരുണാന്ത്യം

വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കും മുമ്പേ മരണം സംഭവിച്ചത് ഏവരേയും വേദനയിലാഴ്ത്തുകയാണ്.

വിവാഹച ടങ്ങിനിടെ കുഴഞ്ഞുവീണ വധുവിനു ദാരുണാന്ത്യം. ഹൈദരാബാദിലെ സൂര്‍പ്പേട്ടിലാണ് സംഭവമുണ്ടായത്. ഹൃദയാഘാതമാണ് മരണകാരണം.

താലികെട്ട് കഴിഞ്ഞ് വരന്റെയും അടുത്ത ബന്ധുക്കളെയും കൂടെ ക്ഷേത്രദര്‍ശനം നടത്തി തിരിച്ചു വരുമ്പോള്‍ വധുവായ ഗായത്രി കുഴുഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഗായത്രിയെ ബന്ധുക്കള്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നത് കൊണ്ട് അവര്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. രണ്ടാമത്തെ ആശുപത്രിയില്‍ എത്തിയപ്പോഴക്കും ഗായത്രി മരിച്ചിരുന്നു. 

വിവാഹത്തിനോടു അനുബന്ധിച്ച പല ദിവസങ്ങളിലും വധു ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ കടുത്ത ക്ഷീണത്തിലായിരുന്നു. വിവാഹ സത്കാരത്തിലെ ഭക്ഷണം പോലും കഴിക്കാതെ ഗായത്രി തളര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല വിവാഹ ചടങ്ങിലെ വലിയ ശബ്ദത്തിലുള്ള സംഗീതവും ഗായത്രിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നാണ് ഇവര്‍ പറയുന്നു. ഏതായാലും വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കും മുമ്പേ മരണം സംഭവിച്ചത് ഏവരേയും വേദനയിലാഴ്ത്തുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.