CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 11 Seconds Ago
Breaking Now

500 പള്ളികള്‍ അടച്ചുപൂട്ടിയപ്പോള്‍ 423 പുതിയ മോസ്‌കുകള്‍ തുറന്നു ; ലണ്ടന്‍ നഗരത്തിലെ ഇസ്ലാം മതത്തിന്റെ വളര്‍ച്ചയിങ്ങനെ

ആരാധനാലയങ്ങള്‍ രൂപ മാറ്റം വരുത്തുന്നതിനൊപ്പം മതപരിവര്‍ത്തനവും ലണ്ടനില്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ട് .

ലണ്ടന്‍ നഗരത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ഓരോന്നായി പൂട്ടുമ്പോള്‍ മോസ്‌കുകള്‍ തെരുവു തോറും തുറക്കുകയും ചെയ്യുന്നു. നൂറിലേറെ ശരിയത്ത് കോടതികള്‍ ലണ്ടനില്‍ സജീവമാണ്. മുസ്ലീം കുടിയേറ്റക്കാരുടെ എണ്ണമേറുകയാണ്.

പല മുസ്ലീം രാജ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ ഇസ്ലാമീകമാണ് ലണ്ടനെന്ന് മത പണ്ഡിതനായ മൗലാന സയ്യദ് റാസ റിസ്വി പറയുന്നു. ലണ്ടനില്‍ മുസ്ലീം മതമൗലിക വാദം വ്യപിക്കുകയാണ്. വിവിധ മത സംസ്‌കാരങ്ങളുടെ സംഗമ സ്ഥലമായ ലണ്ടനില്‍ തീവ്രവാദം വേരുപിടിക്കില്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു.

500 ഓളം ക്രിസ്ത്യന്‍ പള്ളികളാണ് ലണ്ടനില്‍ അടച്ചുപൂട്ടിയത്. പകരം 423 മുസ്ലീം പള്ളികള്‍ തുറന്നു. പല ക്രിസ്ത്യന്‍ പള്ളികളും രൂപ മാറ്റം വരുത്തി മോസ്‌കാക്കി. ഹയാത്ത് യുണൈറ്റഡ് ചര്‍ച്ച് ഈജിപ്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ മുസ്ലീം ചര്‍ച്ചാക്കി. സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് മദീന മോസ്‌കായി മാറി. ആരാധനാലയങ്ങള്‍ രൂപ മാറ്റം വരുത്തുന്നതിനോപ്പം മതപരിവര്‍ത്തനവും ലണ്ടനില്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ട് . മോസ്‌കില്‍ ഇരിക്കാന്‍ തന്നെ സ്ഥലമില്ലാത്ത രീതിയില്‍ വിശ്വാസികളാണ്. ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലെത്തുന്നവരുടെ എണ്ണം കുറയുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചകളില്‍ പലപ്പോഴും പ്രാര്‍ത്ഥനാ വേളയില്‍ തെരുവുകളില്‍ നിസ്‌കരിക്കുന്നവരെ കാണാം. ലണ്ടന്‍ ഭാവിയില്‍ മുസ്ലീം ഭൂരിപക്ഷമുള്ള നഗരമായി മാറുമെന്നാണ് കണക്കുള്‍ പറയുന്നത്. 

ഇംഗ്ലണ്ടിലെ ജനവാസ നഗരമായ ബര്‍മ്മിങ്ഹാമും ഇങ്ങനെ തന്നെ.ഇംഗ്ലണ്ടിലെ മൂസ്ലീം വിശ്വാസികളില്‍ പകുതി പേരും 25 വയസ്സില്‍ താഴെ പ്രായമുള്ളവരെങ്കില്‍ ക്രൈസ്തവരില്‍ നാലിലൊന്നും 65 പിന്നിട്ടവരാണ്. ഭാവിയില്‍ ഇസ്ലാമതം ശക്തമാകുമെന്നും ഇതു വ്യക്തമാക്കുന്നു.

ബര്‍മ്മിങ്ഹാമിന് പുറേേമ ബ്രാഡ്‌ഫെഡ്, ഡെര്‍ബി, ലീഡ്‌സ്, ഡ്യൂസ്‌ബെറി ലിവര്‍പൂള്‍, ലെസ്റ്റര്‍, ല്യൂട്ടണ്‍, മാഞ്ചസ്റ്റര്‍ എന്നിങ്ങനെ പ്രധാന നഗരങ്ങളിലെല്ലാം മുസ്ലീം വിഭാഗത്തിന്റെ മേധാവിത്വം വ്യക്തമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.