CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 32 Minutes 24 Seconds Ago
Breaking Now

ഫോട്ടോഷൂട്ടിന് ഇറങ്ങിയ ഹെലികോപ്ടറിന്റെ എഞ്ചിന്‍ തകരാറിലായി; നദിയില്‍ തകര്‍ന്നുവീണു അഞ്ച് യാത്രക്കാര്‍ കൊല്ലപ്പെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ പുറത്ത്

വെള്ളത്തില്‍ വീഴുന്ന ഹെലികോപ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങിത്താഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്

ന്യൂയോര്‍ക്ക് സിറ്റിയിലെ ഈസ്റ്റ് നദിയില്‍ വെച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ അഞ്ച് യാത്രക്കാര്‍ കൊല്ലപ്പെട്ടു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം 7.05നായിരുന്നു അപകടം. പൈലറ്റ് രക്ഷപ്പെട്ടെങ്കിലും അഞ്ച് യാത്രക്കാര്‍ കോപ്ടറിനുള്ളില്‍ കുടുങ്ങി. സേഫ്റ്റി ഹാര്‍നസില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ ഹെലികോപ്ടറിനൊപ്പം ഇവരും മുങ്ങിത്താഴുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

രണ്ട് യാത്രക്കാര്‍ സംഭവസ്ഥലത്തും ഗുരുതരാവസ്ഥയില്‍ രക്ഷപ്പെടുത്തിയ മൂന്ന് പേര്‍ ആശുപത്രിയിലും വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന ഹെലികോപ്ടറില്‍ നിന്നും സേഫ്റ്റി ബെല്‍റ്റുകള്‍ മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തകര്‍ യാത്രക്കാരെ പുറത്തെടുത്തത്. ഇത് തന്നെയായിരുന്നു രക്ഷാപ്രവര്‍ത്തനത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രശ്‌നമെന്ന് എഫ്ഡിഎന്‍വൈ കമ്മീഷണര്‍ ഡാനിയല്‍ നിഗ്രോ വ്യക്തമാക്കി.

ഫോട്ടോഷൂട്ടിന് വേണ്ടി ബുക്ക് ചെയ്ത ഫ്‌ളൈ ലിബേര്‍ട്ടി ചാര്‍ട്ടര്‍ ഹെലികോപ്ടറാണ് തകര്‍ന്നത്. ന്യൂ ജഴ്‌സില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടര്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും കടന്ന് ഈസ്റ്റ് റിവറിലേക്ക് പ്രവേശിക്കവെയായിരുന്നു അപകടം. മറ്റൊരു ഫ്‌ളൈറ്റില്‍ സഞ്ചരിച്ചിരുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറാണ് അപകടം ചിത്രീകരിച്ചത്. എയര്‍ ട്രാഫികില്‍ എഞ്ചിന്‍ തകരാറിലായ വിവരം പൈലറ്റ് അറിയിച്ചിരുന്നു.

വെള്ളത്തില്‍ വീഴുന്ന ഹെലികോപ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങിത്താഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആളുകള്‍ കരഞ്ഞ് സഹായത്തിനായി നിലവിളിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.