CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 55 Seconds Ago
Breaking Now

ഡോക്ടര്‍മാര്‍ പറയുന്നു ഇത് അത്ഭുത സ്ത്രീ; ജീവിച്ചിരിക്കാന്‍ ആറാഴ്ച മാത്രമെന്ന് വിധിച്ച 52-കാരിയുടെ ക്യാന്‍സര്‍ കഞ്ചാവ് ഓയില്‍ മാറ്റിയെന്ന് അവകാശവാദം

കനാബിസ് ഓയില്‍ നിയമവിധേയമാക്കണമെന്നാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജോയ് സ്മിത്ത് ആവശ്യപ്പെടുന്നത്

2016 ആഗസ്റ്റില്‍ ക്യാന്‍സര്‍ ബാധിച്ചതായി തിരിച്ചറിഞ്ഞ ജോയ് സ്മിത്തിന് ആറാഴ്ച മാത്രമാണ് ജീവന്‍ ബാക്കി കാണുകയെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. പക്ഷെ ഈ കഥ പറയാന്‍ ജോയ് ഇപ്പോഴും ജീവനോടെ ബാക്കിയുണ്ട്. തന്റെ ജീവിതം തിരിച്ചു നല്‍കിയത് കഞ്ചാവ് ഓയിലാണെന്നാണ് കവെന്‍ട്രി സ്വദേശിനിയായ ഈ 52-കാരി അവകാശപ്പെടുന്നത്. 

ഓപ്പറേറ്റ് ചെയ്യാന്‍ കഴിയാത്ത സ്റ്റൊമക്ക്, ബവല്‍ ക്യാന്‍സറാണ് ഇവരില്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ജീവിക്കാനുള്ള സാധ്യത കുറവെന്ന വിധിച്ചതോടെ അടുത്ത പരിഹാരത്തിനായി ജോയ് അന്വേഷണം ആരംഭിച്ചു. ഈ സമയത്താണ് യുഎസിലെ ഒരു ക്യാന്‍സര്‍ രോഗി കഞ്ചാബ് ഉപയോഗിച്ച് രോഗം ഭേദമാക്കിയ സംഭവം ഇവര്‍ ശ്രദ്ധിക്കുന്നത്. ഇതോടെ ജോയ് തന്റെ ചികിത്സയില്‍ ഇതിന് സ്ഥാനം നല്‍കി.

കഞ്ചാവില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ടാബ്ലെറ്റുകളാണ് ഇവര്‍ കീമോതെറാപ്പിക്കൊപ്പം കഴിച്ചത്. രണ്ട് വര്‍ഷത്തിന് ഇപ്പുറം കഥ മാറിയതാണ് ഡോക്ടര്‍മാരെ അമ്പരപ്പിച്ചത്. വയറില്‍ ചെറിയ തോതിലുള്ള രോഗം മാത്രമാണ് അവശേഷിക്കുന്നതെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത് കഞ്ചാവ് ഉപയോഗിച്ച് തന്നെ ശരിപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ജോയ് സ്മിത്ത്.

കനാബിസ് ഓയില്‍ നിയമവിധേയമാക്കണമെന്നാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജോയ് സ്മിത്ത് ആവശ്യപ്പെടുന്നത്. കനാബിഡിയോള്‍ എന്ന ന്യൂട്രീഷ്യന്‍ സപ്ലിമെന്റാണ് ഇവര്‍ ഓണ്‍ലൈനില്‍ നിയമവിരുദ്ധമായി വാങ്ങി പരീക്ഷിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.