CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 7 Minutes 51 Seconds Ago
Breaking Now

സൈന്യത്തെ പിടിച്ചുകുലുക്കി വീണ്ടും നഗ്നചിത്ര വിവാദം; വനിതാ സൈനിക ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങള്‍ അനുവാദമില്ലാതെ ഓണ്‍ലൈനില്‍ പങ്കുവെച്ചു

പുതിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളില്‍ സ്ത്രീകളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാണുള്ളത്.

യുഎസ് സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് തുടരുന്നു. സൈന്യത്തെ ഞെട്ടിക്കുന്ന സംഭവത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ അനുമതി കൂടാതെയാണ് ഇത്തരം ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ എത്തുന്നത്. ഒരു വര്‍ഷം മുന്‍പ് ഫേസ്ബുക്കിലെ രഹസ്യ ഗ്രൂപ്പ് വഴി ആരംഭിച്ച വിവാദമാണ് ഇപ്പോള്‍ ആളിപ്പടരുന്നത്.

സംഭവത്തിന് പിന്നിലെ ഒറിജിനല്‍ സൈറ്റ് കണ്ടെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് പൂട്ടിച്ചിരുന്നു. കൂടാതെ സൈറ്റിന്റെ ഉപയോക്താക്കളെന്ന് തിരിച്ചറിഞ്ഞ 55 മറീനുകള്‍ക്ക് ശിക്ഷയും നല്‍കി. പക്ഷെ ഈ സൈറ്റ് പൂട്ടിച്ചെങ്കിലും മറ്റ് ഫയല്‍ ഷെയറിംഗ് സൈറ്റ് വഴി ഈ ചടങ്ങ് അനസ്യൂതം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

30,000 അംഗങ്ങളുണ്ടായിരുന്ന സൈറ്റില്‍ 131,000 ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. പല കമന്റുകളും ലൈംഗിക പീഡനത്തിന്റെ പാതയില്‍ വരുന്നവയുമായിരുന്നു. ചില ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കപ്പെട്ടതിന്റെ വനിതാ ഓഫീസര്‍മാര്‍ക്ക് ശല്യം നേരിടേണ്ടിയും വന്നു. പുതിയ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളില്‍ സ്ത്രീകളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തിലാണുള്ളത്.

സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് മുന്‍ മറീന്‍ എറിന്‍ കിര്‍ക്ക് കുവോമൊ ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി. സൈനിക ഉദ്യോഗസ്ഥര്‍ കൂടി ഇത്തരം തെറ്റായ പ്രവണതകള്‍ നിര്‍ത്താന്‍ തയ്യാറായാല്‍ മാത്രമേ ഈ പ്രശ്‌നം അവസാനിക്കൂവെന്ന് കുവോമൊ ചൂണ്ടിക്കാണിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.