CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 47 Seconds Ago
Breaking Now

ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ; ബിഡിജെഎസ് ഇനി യുഡിഎഫിലേക്കോ ? അതോ മാണിയുമായി കൈ കോര്‍ക്കുമോ ; വെള്ളാപ്പള്ളിയെ ട്രോളി അഡ്വ ജയശങ്കര്‍

ബിഡിജെഎസ് ആത്മാര്‍ഥമായി പിന്താങ്ങിയാല്‍ പോലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്

ബി.ഡി.ജെ.എസിന് രാജ്യസഭാ സീറ്റ് തഴഞ്ഞ നടപടിയില്‍ പ്രതികരണവുമായി അഡ്വ. ജയശങ്കറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എന്ന തലക്കെട്ടോടെയാണ് ഫേയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ബി.ജെ.പി രജ്യസഭാ സീറ്റ് ലഭിക്കാതിരുന്ന കാര്യങ്ങളേയും വിമര്‍ശിക്കുന്നു. ബി.ഡി.ജെ.എസ് ആത്മാര്‍ഥമായി പണിയെടുത്താലും ചെങ്ങന്നൂരില്‍ ബി.ജെ.പി ജയിക്കാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രിയേയും സജി ചെയറിയാനേയും പ്രശംസിച്ച് വെള്ളാപ്പള്ളി നടത്തുന്ന പ്രതികരണങ്ങളും അടവുമാറ്റത്തിന് സാധ്യതയൊരുക്കുന്നു എന്നും എഫ്.ബി പോസ്റ്റില്‍ പറയുന്നു. 

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉപ്പോളം വരില്ല, ഉപ്പിലിട്ടത്. തുഷാര്‍ വെള്ളാപ്പള്ളിയല്ല വി മുരളീധരനാണ് ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയത്.

ബിഡിജെഎസ് ആത്മാര്‍ഥമായി പിന്താങ്ങിയാല്‍ പോലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ല.

വെളളാപ്പളളി നടേശനാണെങ്കില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു. ചെങ്ങന്നൂരെ മൂന്ന് സ്ഥാനാര്‍ഥികളില്‍ മിടുക്കന്‍ സഖാവ് സജി ചെറിയാനാണെന്ന് സര്‍ട്ടിഫിക്കറ്റും കൊടുത്തു.

ബിജെപിക്കു മറ്റൊരു വല്ലായ്മ കൂടി ഉണ്ടായിരുന്നു. ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്: രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം. ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു. അങ്ങനെ മുരളീധരനു നറുക്ക് വീണു.

ബിജെപിയുടെ വഞ്ചനയില്‍ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എന്‍ഡിഎയില്‍ തുടരുമോ അതോ യുഡിഎഫില്‍ ചേരുമോ? കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ? കാത്തിരുന്നു കാണാം.

 




കൂടുതല്‍വാര്‍ത്തകള്‍.