CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 44 Seconds Ago
Breaking Now

യുവാവുമായുള്ള മകളുടെ സൗഹൃദം ഇഷ്ടമായില്ല ; അച്ഛന്‍ മകളെ കൊന്നുതള്ളി

ഗാസിയാബാദിലെ ട്രോണിക സിറ്റി പ്രദേശത്തെ ഓടയ്ക്ക് അരികില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൊബൈല്‍ കട നടത്തുന്ന ചെറുപ്പക്കാരനുമായുള്ള മകളുടെ സൗഹൃദം അച്ഛനിഷ്ടമായില്ല. മകളെ കൊന്നുതള്ളി. ഈസ്റ്റ് ഡല്‍ഹിയിലെ കരാവല്‍ നഗറിലാണ് 40കാരനായ പിതാവ് 13 വയസ്സുകാരിയെ കൊന്നത്. സംഭവം ദുരഭിമാന കൊലയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

ഗാസിയാബാദിലെ ട്രോണിക സിറ്റി പ്രദേശത്തെ ഓടയ്ക്ക് അരികില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കവെയാണ് മൃതദേഹം 10 കിലോമീറ്റര്‍ അകലെ കണ്ടെത്തിയതായി ഇയാള്‍ പോലീസിനെ അറിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് തോന്നിയ സംശയത്തെത്തുടര്‍ന്നാണ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

ഇതോടെയാണ് പിതാവ് സുദേഷ് കുമാറിന്റെ ബൈക്കിന് പിന്നില്‍ കയറി പോകുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്. കൊലപാതകത്തിന് ശേഷം ഒന്നുംഅറിയാത്ത പോലെ പരാതി നല്‍കിയ പിതാവിന് സിസിടിവിയാണ് പാരയായത്. പെണ്‍കുട്ടിയുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സിസിടിവി തെളിവുകള്‍ കാണിച്ചതോടെയാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. മൊബൈല്‍ കടയുടമയുമായി സൗഹൃദം വേണ്ടെന്ന് പല തവണ താന്‍ ഓര്‍മ്മിപ്പിച്ചിരുന്നതായി കുമാര്‍ പറയുന്നു.

എന്നാല്‍ മകളും സുഹൃത്തും ഇടയ്ക്കിടെ കാണാന്‍ തുടങ്ങിയതോടെ മകളെ ശിക്ഷിക്കാന്‍ തീരുമാനിച്ചു. മോമോസ് വാങ്ങാനായി പുറത്തുപോയ മകള്‍ സുഹൃത്തിനെ കാണാന്‍ പോയതാണെന്ന് സംശയിച്ച് പിന്തുടര്‍ന്ന പിതാവിന് ഇത് തന്നെ കാണേണ്ടതായി വന്നു. പിതാവിനെ കണ്ട സുഹൃത്ത് ഓടിക്കളഞ്ഞു. മകളെ ബൈക്കില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.