CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 29 Seconds Ago
Breaking Now

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്; വമ്പന്‍ തണുപ്പ് തിരിച്ചെത്തുന്നു; ഈസ്റ്ററിന് മുന്നോടിയായി കനത്ത മഴ; താപനില -3 സെല്‍ഷ്യസിലേക്ക്

പോളണ്ടില്‍ നിന്നുമുള്ള തണുത്ത കാറ്റാണ് തണുപ്പ് വീണ്ടും എത്തിക്കുന്നത്.

മഞ്ഞുനിറഞ്ഞ കാലാവസ്ഥയില്‍ നിന്നും വെയിലിന്റെ നേര്‍ത്തവെളിച്ചം പ്രത്യക്ഷപ്പെട്ടപ്പോള്‍ ആശ്വാസത്തിലായിരുന്നു ബ്രിട്ടന്‍. എന്നാല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഇതോടെ താപനില വീണ്ടും -3 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് പ്രവചനങ്ങള്‍.

ഈസ്റ്ററിന് രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് കാലാവസ്ഥ വീണ്ടും തലവേദന സൃഷ്ടിക്കുന്നത്. മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് വെയില്‍സ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളില്‍ ബുധനാഴ്ച രണ്ട് ഇഞ്ച് മഴയും പ്രവചിക്കപ്പെടുന്നു. താപനില 14 സെല്‍ഷ്യസിലേക്ക് ഉയരാന്‍ കാത്തിരിക്കവെയാണ് ആഴ്ചാവസാനം കൂടുതല്‍ മഴ പെയ്യുന്നത്.

പോളണ്ടില്‍ നിന്നുമുള്ള തണുത്ത കാറ്റാണ് തണുപ്പ് വീണ്ടും എത്തിക്കുന്നത്. ചെറിയ തോതില്‍ മഞ്ഞും പെയ്തിറങ്ങും. ആഴ്ചാവസാനം ആകുന്നതോടെ കൂടുതല്‍ തണുപ്പ് പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു. നിലവില്‍ 10 മില്ലിമീറ്റര്‍ തോതില്‍ പ്രതീക്ഷിക്കുന്ന മഴ ബുധനാഴ്ചയോടെ 20ലേക്ക് വര്‍ദ്ധിക്കും.




കൂടുതല്‍വാര്‍ത്തകള്‍.