CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 28 Seconds Ago
Breaking Now

ഏഴു മണിക്കൂര്‍ റോഡില്‍ തളര്‍ന്നു കിടന്നിട്ടും ആരും സഹായത്തിനെത്തിയില്ല ; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് യാത്രക്കാര്‍ ; വയോധികന് ഒടുവില്‍ ദാരുണാന്ത്യം

കൊല്ലം കരുനാഗപ്പള്ളി കെ.എസ്. പുരം കൊച്ചുവീട്ടില്‍ ചെല്ലപ്പന്‍പിള്ള(68)യാണ് മരിച്ചത്.

വഴിയില്‍ കിടക്കുന്ന ഒരാളെ കണ്ടാല്‍ കണ്ടില്ലെന്ന് നടിച്ചുപോകുന്നവരുടെ ശ്രദ്ധയ്ക്ക്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനായേക്കും.

ഏഴുമണിക്കൂര്‍ വഴിയരികില്‍ അവശനായി കിടന്ന വയോധികന് ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറം തൃക്കാണപ്പടിയില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.കൊല്ലം കരുനാഗപ്പള്ളി കെ.എസ്. പുരം കൊച്ചുവീട്ടില്‍ ചെല്ലപ്പന്‍പിള്ള(68)യാണ് മരിച്ചത്.

ഏഴുമണിക്കൂറിന് ശേഷം കനിവ് തോന്നിയ യാത്രക്കിരില്‍ ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച രാവിലെ പത്തുമണിയോടെ അവശനിലില്‍ റോഡില്‍ വീണ ചെല്ലപ്പന്‍പിള്ള മരിച്ചത് ഏഴുമണിക്കൂര്‍ കഴിഞ്ഞ ശേഷമാണ്. വൈദ്യസഹായം ഉറപ്പാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ രക്ഷപ്പെട്ടേനെ എന്ന് ഡോക്ടര്‍മാരും പറയുന്നു.

മധ്യലഹരിയിലാണെന്നു കരുതി ആരും ശ്രദ്ധിക്കാതെ കടന്നുപോയി. എന്നാല്‍ വൈകിട്ടും ഈ കിടപ്പുകിന്നതോടെ സംശയം തോന്നിയ യാത്രക്കാരില്‍ ചിലരാണ് പൊലീസിനെ അറിയിച്ചതും ഒപ്പം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ പ്രവേശിപ്പിച്ചതും.വാസുപ്പടിയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ചെല്ലപ്പന്‍പിള്ള താമസിച്ചിരുന്നത്. താമസിക്കുന്ന മുറിയുടെതാണെന്നു കരുതുന്ന താക്കോല്‍ പോക്കറ്റില്‍ കണ്ടെത്തി. കുറ്റിപ്പുറത്തെ മുട്ടവില്പനക്കടയില്‍ മുമ്പ് ജോലിക്ക് നിന്നിരുന്ന ചെല്ലപ്പന്‍പിള്ള കുറേക്കാലമായി തൃക്കണാപുരത്തും പരിസരത്തുമായി താമസിച്ചുവരികയായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 




കൂടുതല്‍വാര്‍ത്തകള്‍.