CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 25 Seconds Ago
Breaking Now

സുനന്ദയുടെ മരണം കൊലപാതകമെന്ന് പോലീസിന് ആദ്യമേ അറിയാമായിരുന്നു ; വിഷം കുത്തിവച്ചതായിരുന്നുവെന്ന് പിറ്റേന്ന് തന്നെ വിവരം കിട്ടിയെന്നും റിപ്പോര്‍ട്ട്

2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമായിരുന്നുവെന്നും ആദ്യ ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ട്. സുനന്ദയെ വിഷം കുത്തിവച്ചു കൊല്ലുകയായിരുന്നുവെന്ന് സംഭവം അന്വേഷിച്ച പോലീസിന് പിറ്റേ ദിവസം തന്നെ വിവരം ലഭിച്ചിരുന്നുവെന്നും ആരാണ് പിന്നിലെന്ന് മനസിലായിരുന്നതായും മുംബൈ ആസ്ഥാനമായ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനന്ദ മരിച്ച് നാലു വര്‍ഷമായിട്ടും ദുരൂഹത തുടരുന്നതിനിടെ അന്നത്തെ ദക്ഷിണ ഡല്‍ഹി റേഞ്ച് ജോയ്ന്റ് കമ്മീഷണര്‍ വിവേക് ഗോഗിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പത്രത്തിന്റെ വെളിപ്പെടുത്തല്‍. 2014 ജനുവരി 17നാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തരൂര്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിരുന്നില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കൊലപാതകമാണെന്ന് വ്യക്തമാക്കുന്നു. സാഹചര്യ തെളിവുകള്‍ പ്രകാരം മരണ കാരണം വിഷം കുത്തിവച്ചതാണെന്നും മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.