CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 6 Minutes 41 Seconds Ago
Breaking Now

ലണ്ടന്‍ ഭവന വില താഴേക്ക് പതിക്കുന്നു; ബ്ലാക്‌ബേണില്‍ വില 16.4% കുതിച്ചുയര്‍ന്നു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വില വര്‍ദ്ധിച്ചത് 4.1 ശതമാനം; മാസം 0.5 ശതമാനം വര്‍ദ്ധന

സൗത്ത് വെസ്റ്റില്‍ വര്‍ഷാവര്‍ഷം 4.1 ശതമാനമാണ് വില ഉയരുന്നത്.

സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, വെയില്‍സ് എന്നിവിടങ്ങില്‍ കഴിഞ്ഞ വര്‍ഷം ഭവനവില കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 12 മാസക്കാലത്തിനിടെ ഏറ്റവും കൂടുതല്‍ വില വര്‍ദ്ധിച്ചത് ബ്ലാക്‌ബേണിലാണ്. 16 ശതമാനം വര്‍ദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഉയര്‍ന്ന വില എക്കാലവും രേഖപ്പെടുത്തിയിട്ടുള്ള ലണ്ടന്‍ ഭവനവിപണി കിതയ്ക്കുന്നതും ഈ കാലയളവില്‍ ദൃശ്യമായി.

2.6 ശതമാനം വിലയാണ് ലണ്ടനിലെ വിപണിയില്‍ കുറവ് രേഖപ്പെടുത്തിയത്. 2009 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ കൂപ്പുകുത്തലാണിത്. ശരാശരി ഭവനവില പരിശോധിച്ചാല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും വില 299,556 പൗണ്ടാണ്, ഒരു മാസം പിന്നിടുമ്പോള്‍ 1512 പൗണ്ട് വര്‍ദ്ധന. എന്നാല്‍ കഴിഞ്ഞ ഒന്‍പത് മാസക്കാലത്തിനിടെ വാര്‍ഷിക ഭവനവിലയില്‍ വില വര്‍ദ്ധിക്കുന്നതിലെ വേഗതക്കുറവ് ഇപ്പോഴും അനുഭവപ്പെടുന്നു.

സൗത്ത് വെസ്റ്റില്‍ വര്‍ഷാവര്‍ഷം 4.1 ശതമാനമാണ് വില ഉയരുന്നത്. കഴിഞ്ഞ മാസം 0.5 ശതമാനം വിലയാണ് ഉയര്‍ന്നത്. വെയില്‍സില്‍ 3 ശതമാനം വില ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ മാസത്തെ വര്‍ദ്ധനവ് 0.7 ശതമാനം. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ 4.6 ശതമാനം വില വര്‍ദ്ധിച്ചു. 0.3 ശതമാനമാണ് കഴിഞ്ഞ മാസത്തെ കണക്ക്.

ലണ്ടനില്‍ വില 0.8 ശതമാനം താഴേക്കാണ് വളരുന്നത്. ഇവിടെ ശരാശരി വില 593,396 പൗണ്ടിലാണ്. ബെക്സ്ലി പോലുള്ള താരതമ്യേന വില കുറവുള്ള പ്രദേശങ്ങളില്‍ 4.5 ശതമാനം വില വര്‍ദ്ധിച്ചിട്ടുണ്ട്. ശരാശരി വില 363,082 പൗണ്ട്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും വാര്‍ഷിക വില 0.5 ശതമാനം കുറവ് രേഖപ്പെടുത്തി.

മികച്ച മോര്‍ട്ട്‌ഗേജുകള്‍ പ്രദാനം ചെയ്ത് ഭവനവിപണിയെ പിടിച്ചുനിര്‍ത്താനാണ് ലെന്‍ര്‍മാരുടെ ശ്രമം.




കൂടുതല്‍വാര്‍ത്തകള്‍.