CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 54 Seconds Ago
Breaking Now

സറേ ക്രൈസ്റ്റ് സ്‌കൂളിന് മുന്നില്‍ യുവതി കത്തിക്കരിഞ്ഞു; രക്ഷിക്കാനെത്തിയ ഫയര്‍ സേനാംഗങ്ങളുടെ ശ്രമം വിഫലമായി

സംഭവസ്ഥലത്ത് വെച്ച് ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചു

സ്‌കൂളിന് മുന്നിലെ തിരക്കേറിയ തെരുവില്‍ വെച്ച് ഒരു സ്ത്രീ കത്തിക്കരിഞ്ഞ് മരിച്ചത് പ്രദേശവാസികളെ ഞെട്ടിച്ചു. സറേ റിച്ച്മണ്ടിലെ ക്യൂന്‍സ് റോഡില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു അപകടം. തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത സ്ത്രീയാണ് കത്തിക്കരിഞ്ഞ് മരിച്ചത്. ഇവരെ രക്ഷിക്കാനുള്ള ഫയര്‍ സേനാംഗങ്ങളുടെ ശ്രമം പരാജയപ്പെട്ടിരുന്നു.

യുവതി സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. അതേസമയം സംഭവത്തിന് സ്‌കൂളുമായി ബന്ധമില്ലെന്ന് സ്‌കൂള്‍ ജീവനക്കാരന്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ക്യൂന്‍സ് റോഡ് അടച്ചിരിക്കുകയാണ്. ബസുകള്‍ വഴിതിരിച്ച് വിടുന്നുണ്ട്.

പോലീസും, ഫോറന്‍സിക് ഓഫീസര്‍മാരും പ്രദേശത്ത് പരിശോധന നടത്തുകയാണ്. ഉച്ചയ്ക്ക് 1.15-ഓടെയാണ് ഒരു സ്ത്രീ സ്ഥലത്ത് നിന്ന് കത്തുന്നതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വക്താവ് അറിയിച്ചു. പോലീസിന് പുറമെ ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ്, ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് എന്നിവര്‍ സ്ഥലത്തെത്തി.

സംഭവസ്ഥലത്ത് വെച്ച് ഇവര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.




കൂടുതല്‍വാര്‍ത്തകള്‍.