CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 42 Minutes 17 Seconds Ago
Breaking Now

റഷ്യയുടെ ഇടപെടല്‍ തെളിയുന്നു; ലോകകപ്പില്‍ നിന്നും ഇംഗ്ലണ്ട് പിന്‍മാറാന്‍ സാധ്യത; റഷ്യയിലേക്കില്ലെന്ന് വില്ല്യം രാജകുമാരനും; ഫുട്‌ബോള്‍ ലോകത്ത് കാര്‍മേഘങ്ങള്‍

സംഭവത്തില്‍ പങ്കില്ലെന്ന് ക്രെംലിന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിനൊന്നും സാധ്യതയില്ല.

മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും, മകളും നേര്‍വ് ഏജന്റ് ഉപയോഗിച്ചുള്ള വധശ്രമത്തിന് ഇരയായ സാഹചര്യത്തില്‍ കഠിനമായ തീരുമാനങ്ങളുമായി ബ്രിട്ടന്‍ മുന്നോട്ട് പോകുമെന്ന് സൂചന. ലഭിച്ചിട്ടുള്ള തെളിവുകള്‍ റഷ്യയുടെ കറുത്ത കൈകളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനിലെ റഷ്യന്‍ അംബാസിഡറോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് ക്രെംലിന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിനൊന്നും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ റഷ്യക്ക് തിരിച്ചടി നല്‍കാനുള്ള തീരുമാനങ്ങള്‍ ബ്രിട്ടന്‍ ക്രോഢീകരിക്കുകയാണ്. ജൂണ്‍ 14ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും ഇംഗ്ലണ്ട് പിന്‍മാറാനുള്ള സാധ്യതയാണ് തെളിയുന്നത്. റഷ്യയില്‍ വെച്ചാണ് 2018 ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുന്നത്.

ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ കാണാന്‍ പോകുന്നില്ലെന്ന് വില്ല്യം രാജകുമാരന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് ഒഫീഷ്യലുകളും റഷ്യന്‍ ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കും. ഇതോടെ ഇംഗ്ലണ്ട് ടീം പിന്‍മാറുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രിപാലും, മകള്‍ യൂലിയയും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്, ഇവരുടെ നില മെച്ചപ്പെടാനുള്ള സാധ്യതയും കുറവാണ്. അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനും ഗുരുതരാവസ്ഥയിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.