CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 55 Seconds Ago
Breaking Now

സ്വര്‍ണ്ണ കടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയ മുഖംമൂടികള്‍ ജീവനക്കാരെ വിരട്ടി ആഭരണളുമായി പോയി ; ബര്‍മ്മിങ്ഹാമില്‍ ജ്വല്ലറി കൊള്ളയില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണത്തില്‍

ജ്വല്ലറിയിലേക്ക് ലോറി ഇടിച്ചു കയറുന്നത് കണ്ട വഴിയാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്.

ബര്‍മ്മിങ്ഹാമിലെ കേപ്പ് ഹില്ലിലുള്ള ജ്വല്ലറിയില്‍ നടന്ന മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട് . എട്ടു ടണ്‍ ഭാരമുള്ള ട്രക്ക് പിന്നോട്ടെടുത്ത് ജ്വല്ലറിയുടെ മുന്‍ഭാഗം തകര്‍ത്ത് ജീവനക്കാരെ ഭയപ്പെടുത്തി കള്ളന്മാര്‍ ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം ഓഡി കാറില്‍ രക്ഷപ്പെടുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മുഖം മൂടി ധിച്ച് ആയുധ ധാരികളായി എത്തിയ കവര്‍ച്ചാ സംഘത്തെ സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല .

ജ്വല്ലറിയിലേക്ക് ലോറി ഇടിച്ചു കയറുന്നത് കണ്ട വഴിയാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. വെള്ളിയാഴ്ച തിരക്കേറിയ സമയത്താണ് വന്‍ കവര്‍ച്ച നടന്നത്. യാത്രക്കാര്‍ കണ്ടുനില്‍ക്കേയാണ് സംഭവം. ചുറ്റികയും മാരക ആയുധങ്ങളുമായി ജ്വല്ലറിയിലേക്ക് കയറിയവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒരാള്‍ ബാഗിലേക്ക് ആഭരണങ്ങള്‍ വാരിയിടുകയും കാറില്‍ സ്ഥലം വിടുകയുമായിരുന്നു. ഒരു പോലീസുകാരന്‍ സംഭവ സ്ഥലത്തേക്ക് ഓടിയെത്തുന്നതും കാണാം. ഇദ്ദേഹം കാറിന്റെ ചില്ലുകള്‍ കൈയ്യിലുള്ള ബാറ്റണുപയോഗിച്ച് അടിച്ചെങ്കിലും പോലീസുകാരനെ തള്ളി കാര്‍ മുന്നോട്ട് പോയി.

വിന്‍ഡ് സ്‌ക്രീനിലൂടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ഓരോന്ന് വലിച്ചെറിയുന്നുമുണ്ട് . ക്ലെയര്‍മോണ്ട് റോഡിലേക്കാണ് മോഷ്ടാക്കളുമായി വാഹനം പോയത്. 

നിരവധി പേരെ സാക്ഷിയാക്കിയുള്ള ആക്രമണം ഏവരേയും ഞെട്ടിച്ചിരിക്കുയാണ്. കൂടുതല്‍ കാര്യങ്ങള്‍ അറിയാമെങ്കില്‍ പോലീസിനെ ബന്ധപ്പെട്ട് വിവരം ധരിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് .




കൂടുതല്‍വാര്‍ത്തകള്‍.