CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 44 Seconds Ago
Breaking Now

പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് സംശയാസ്പദമായ പാക്കേജുകള്‍; 24 മണിക്കൂറിനിടെ നാല് പാക്കേജുകള്‍; ഒരാള്‍ ആശുപത്രിയില്‍

തീവ്രവാദം പടര്‍ത്തുന്ന തരത്തിലാണ് പണിഷ് എ മുസ്ലീം എന്ന വിദ്വേഷ പരിപാടി അരങ്ങേറുന്നതെന്ന് എംപിമാര്‍

സംശയാസ്പദമായ രണ്ട് പാക്കേജുകള്‍ പാര്‍ലമെന്റ് കെട്ടിടത്തില്‍ എത്തിയത് ഇന്നലെ ആശങ്ക ജനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നും ഇത്തരം രണ്ട് പാക്കേജുകള്‍ പാര്‍ലമെന്റ് ബില്‍ഡിംഗിലേക്ക് എത്തി. ബെഡ്‌ഫോര്‍ഡില്‍ നിന്നുമുള്ള ലേബര്‍ എംപി മുഹമ്മദ് യാസിനെ തേടി കത്ത് എത്തിയതോടെയാണ് പാര്‍ലമെന്ററി എസ്റ്റേറ്റിലേക്ക് പോലീസിനെ വിളിച്ചത്.

ഇന്നലെ രണ്ട് പേരെയാണ് ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പാക്കേജില്‍ ഹാനികരമല്ലാത്ത വസ്തുവാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇന്ന് ലഭിച്ച പാക്കേജ് കൈകാര്യം ചെയ്ത ഒരു വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മുസല്‍മാനെ ശിക്ഷിക്കൂ എന്ന വിദ്വേഷ കത്തിടപാടുകളുടെ ഭാഗമാണ് ഈ പാക്കേജുകള്‍ക്ക് പിന്നിലെന്നാണ് രാഷ്ട്രീയക്കാര്‍ സംശയിക്കുന്നതെന്ന് ടോറി എംപി മൈക്കിള്‍ ഫ്രാബ്രിക്കന്റ് വ്യക്തമാക്കി.

ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇടപെടണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയത് ജാഗ്രതാ നടപടി മാത്രമാണെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വക്താവ് അറിയിച്ചു. തീവ്രവാദം പടര്‍ത്തുന്ന തരത്തിലാണ് പണിഷ് എ മുസ്ലീം എന്ന വിദ്വേഷ പരിപാടി അരങ്ങേറുന്നതെന്ന് എംപിമാര്‍ ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.