CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 37 Seconds Ago
Breaking Now

കടലില്‍ ഒന്ന് കുളിക്കാന്‍ ഇറങ്ങിയതാ; തിരിച്ചു കയറിയത് ഒരു പ്രസവം പൂര്‍ത്തിയാക്കി; കടലില്‍ പ്രസവിച്ച് പോയ ടൂറിസ്റ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അടുത്ത ബാല്‍ക്കണിയില്‍ നിന്നുമാണ് ചിത്രങ്ങള്‍ ക്യാമറയില്‍ അകപ്പെട്ടത്

പ്രസവത്തിന് ആശുപത്രിയില്‍ പോയില്ലെങ്കില്‍ എന്തോ വലിയ അപകടം സംഭവിച്ചെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ സ്വന്തം വീട്ടില്‍ പ്രസവിക്കുന്നത് വിദേശികള്‍ക്ക് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ ഗര്‍ഭിണിയായ ഒരു സ്ത്രീ കടലില്‍ കുളിക്കാന്‍ ഇറങ്ങി തിരിച്ച് കയറിയപ്പോള്‍ പ്രസവം പൂര്‍ത്തിയാക്കിയ സംഭവം എപ്പോഴും നടക്കുന്ന ഒരു കാര്യമല്ല. അതുകൊണ്ട് തന്നെ സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഈജിപ്തിലെ ചെങ്കടലില്‍ കുളിക്കാന്‍ ഇറങ്ങിയ റഷ്യന്‍ ടൂറിസ്റ്റിനാണ് ഈ അസുലഭ അവസരം നേരിട്ടത്. ദബാബിലെ റിസോര്‍ട്ടിന് സമീപമുള്ള കടലില്‍ നിന്ന് പ്രസവം കഴിഞ്ഞ് യുവതി തിരികെ വരുമ്പോള്‍ പങ്കാളിയും പിതാവും ജനിച്ചുവീണ കുഞ്ഞുമായി വരുന്നത് കണ്ട് ജനങ്ങള്‍ അമ്പരന്ന് പോയി. യാതൊന്നും സംഭവിക്കാത്ത മട്ടിലായിരുന്നു യുവതി തിരികെ കയറിയത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി വൈറലായത്. അതേസമയം ഇവര്‍ വെള്ളത്തില്‍ പ്രസവിക്കാന്‍ തയ്യാറായി എത്തിയതാണോ അബദ്ധത്തില്‍ പ്രസവിച്ച് പോയതാണോയെന്ന് വ്യക്തമല്ല. കൂടെയുള്ള പ്രായമായ ആള്‍ പിതാവാണ് അല്ല ഡോക്ടറായിരിക്കാമെന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയതര്‍ക്കത്തിലാണ്.

അടുത്ത ബാല്‍ക്കണിയില്‍ നിന്നുമാണ് ചിത്രങ്ങള്‍ ക്യാമറയില്‍ അകപ്പെട്ടത്. വെള്ളത്തില്‍ സിംപിളായി ഒരു പ്രസവം നടന്നത് കണ്ട് ലോകം ഇപ്പോള്‍ അമ്പരപ്പിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.