CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 24 Minutes 21 Seconds Ago
Breaking Now

യുകെയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്; മുണ്ടുമുറുക്കി ഉടുത്തത് മതിയാക്കാം; പഴ്‌സില്‍ നിന്നും പണമിറക്കുമെന്ന് ചാന്‍സലറുടെ പ്രഖ്യാപനം; പ്ലാസ്റ്റിക്കിന് നികുതി വരും; ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാന്‍ വാറ്റ് ഭാരം കുറയ്ക്കും

50 വര്‍ഷത്തിനിടെയുള്ള ശക്തമായ നിലയിലാണ് നിര്‍മ്മാണ മേഖലയെന്നും ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചു

ബ്രക്‌സിറ്റിനെ ഭയക്കാതെ ബ്രിട്ടന് മുന്നോട്ട് കുതിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കൊണ്ട് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്. വളര്‍ച്ചാനിരക്ക് വര്‍ദ്ധിക്കുന്നതും, സര്‍ക്കാരിന്റെ കടം കുറയുന്നതും മൂലം പൊതുസേവനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കാന്‍ കഴിയുമെന്നാണ് പ്രസംഗത്തിലെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനം. സാമ്പത്തികസ്ഥിതി മെച്ചപ്പെടുകയാണെന്നും, നികുതി വരുമാനം വര്‍ദ്ധിച്ചതായും വ്യക്തമാക്കിയ ചാന്‍സലര്‍ രാജ്യത്തിന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു ദശകക്കാലമായി മുണ്ട് മുറിക്കിയുടുത്തുള്ള ജീവിതത്തില്‍ നിന്നും ശക്തമായ നിലയിലേക്ക് ബ്രിട്ടന്‍ മടങ്ങുന്ന സാഹചര്യത്തില്‍ പൊതുസേവനങ്ങള്‍ക്കായി 15 ബില്ല്യണ്‍ പൗണ്ടെങ്കിലും ഇറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, അടുത്ത ബജറ്റിലാണ് ഇതിന്റെ പ്രഖ്യാപനം ഉണ്ടാവുക. 

ബജറ്റ് അവതരണം വര്‍ഷാവസാനത്തേക്ക് നീക്കിയതിനാല്‍ 25 മിനിറ്റ് നീണ്ട സാമ്പത്തിക, പൊതു ധനകാര്യ വിവരം മാത്രമാണ് ചാന്‍സലര്‍ സഭയില്‍ നടത്തിയത്. ഒരു തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നികുതി, ഗൂഗിള്‍ ആമസോണ്‍ തുടങ്ങിയവര്‍ക്ക് നികുതി ശക്തമായി നടപ്പാക്കുക, ചെറുകിട സ്ഥാപനങ്ങളിലെ വാറ്റ് ഭാരം കുറയ്ക്കല്‍ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. നോട്ട് നിരോധനമാണ് വിവാദവിഷയമായി ഉയര്‍ന്നുവന്നിട്ടുള്ളത്. 17 വര്‍ഷക്കാലത്തെ കടബാധ്യതയ്ക്ക് ശേഷം 50 വര്‍ഷത്തിനിടെയുള്ള ശക്തമായ നിലയിലാണ് നിര്‍മ്മാണ മേഖലയെന്നും ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചു. 

നവംബറില്‍ നടക്കുന്ന ബജറ്റ് അവതരണത്തില്‍ പൊതു സേവനങ്ങള്‍ക്കായി കൂടുതല്‍ തുക വകയിരുത്തുമെന്ന് ഫിലിപ്പ് ഹാമണ്ട് വ്യക്തമാക്കി. ബ്രക്‌സിറ്റ് മുന്നോട്ടുവെച്ച ആശങ്കകള്‍ മാറ്റിവെച്ച് എല്ലാവര്‍ക്കും ഗുണകരമായ സാമ്പത്തിക സ്ഥിതിയാണ് വളര്‍ന്നുവരുന്നതെന്ന് ഹാമണ്ട് വ്യക്തമാക്കി. ഓഫീസ് ഫോര്‍ ബഡ്ജറ്റ് റെസ്‌പോണ്‍സിബിളിറ്റി വളര്‍ച്ചാനിരക്ക് 1.4 ശതമാനത്തില്‍ നിന്നും 1.5 ശതമാനമാക്കി ഉയര്‍ത്തി. നിലവിലെ അവസ്ഥയില്‍ കാര്യങ്ങള്‍ മുന്നേറിയാല്‍ എന്‍എച്ച്എസിനും പ്രതിരോധ വിഭാഗത്തിനും യാതൊരു മടിയും കൂടാതെ ഫണ്ട് അനുവദിക്കാന്‍ കഴിയുമെന്നും ഹാമണ്ട് കൂട്ടിച്ചേര്‍ത്തു. 

85000 പൗണ്ടിന് മുകളില്‍ വരുമാനമുള്ള ചെറുകിട ബിസിനസ്സുകളുടെ ഭാരം കുറയ്ക്കാനും നടപടി സ്വീകരിക്കുമെന്നും ചാന്‍സലര്‍ പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.