CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes Ago
Breaking Now

ക്യാഷ്‌ലെസ് സമൂഹത്തിനായി കുടപിടിച്ച് ചാന്‍സലര്‍; 1, 2 പെന്‍സ് കോയിനുകളും, 50 പൗണ്ട് നോട്ടുകളും പിന്‍വലിക്കുന്നു; നാണയം നാട്ടുകാര്‍ക്ക് വേണ്ട, നോട്ട് ടാക്‌സ് വെട്ടിക്കാനും കള്ളപ്പണത്തിനുമായി വിനിയോഗിക്കുന്നു!

ചെറിയ വിനിമയങ്ങള്‍ക്ക് പണം ഉപയോഗിക്കുന്നത് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്

1, 2 പെന്‍സ് കോയിനുകളും, 50 പൗണ്ട് നോട്ടുകളും പിന്‍വലിക്കപ്പെടുന്ന കാലം ഏറെ വിദൂരമല്ലെന്ന് വ്യക്തമാക്കി ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ്. ക്യാഷ്‌ലെസ് സൊസൈറ്റി എന്ന ആശത്തിന് ചുവടുപിടിച്ചാണ് ഈ നാണയങ്ങളും, നോട്ടും പിന്‍വലിക്കുന്നതെന്നാണ് അവകാശവാദം. ഉപയോഗം വളരെ കുറഞ്ഞുകഴിഞ്ഞതിനാല്‍ ഇത് നിലനിര്‍ത്തുന്നത് കൊണ്ട് ഉപയോഗമില്ലെന്നാണ് ട്രഷറി രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി നാണയങ്ങള്‍ ഒരു തവണ ഉപയോഗിക്കപ്പെട്ട ശേഷം വലിച്ചെറിയപ്പെടുന്നുവെന്നാണ് പരിശോധനയില്‍ വ്യക്തമായതത്രേ. 

50 പൗണ്ട് നോട്ടുകള്‍ സാധാരണ വിനിമയത്തില്‍ വളരെ കുറച്ച് മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. ഇത് കള്ളപ്പണ കൈമാറ്റത്തിനും, ടാക്‌സ് വെട്ടിക്കാനും ഉപയോഗിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ പെന്നി ചരിത്രത്തിന്റെ ഭാഗമാണെന്നും അത് ഇല്ലാതാക്കാനുള്ള നീക്കം തികച്ചും മടിയാണെന്നും ടോറി എംപി ലിഡല്‍ ഗ്രായിംഗര്‍ പ്രതികരിച്ചു.

കറന്‍സി പൂര്‍ണ്ണമായും പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ തല്‍ക്കാലമില്ലെങ്കിലും സര്‍ക്കാരിന് ഇക്കാര്യത്തിനുള്ള ഉദ്ദേശങ്ങളാണ് ട്രഷറി പുറത്തുവിട്ടത്. ജനങ്ങള്‍ക്ക് വന്‍തോതില്‍ ആവശ്യമില്ലാത്ത നോട്ടുകള്‍ ചിലര്‍ കൈയില്‍ ഒതുക്കി വെയ്ക്കുന്നുണ്ട്. ഇതുകൊണ്ട് സമൂഹത്തിന് യാതൊരു ഗുണവുമില്ല, രേഖ പറയുന്നു. 

8 ശതമാനം നാണയങ്ങളാണ് വിനിമയത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ഇത് വീണ്ടും വിപണിയില്‍ ഇറക്കാന്‍ 500 മില്ല്യണ്‍ നാണയങ്ങളാണ് റോയല്‍ മിന്റില്‍ വീണ്ടും നിര്‍മ്മിക്കേണ്ടതായി വന്നത്. ചെറിയ വിനിമയങ്ങള്‍ക്ക് പണം ഉപയോഗിക്കുന്നത് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. 50 പൗണ്ട് നോട്ടും ശേഖരിക്കപ്പെടുന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി. കള്ളപ്പണ ഇടപാടുകള്‍ക്കും, രഹസ്യമായ ധനക്കൈമാറ്റത്തിനും, ടാക്‌സ് വെട്ടിപ്പിനും ഈ നോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരം വഴികള്‍ അടച്ചുകെട്ടി സുരക്ഷിതമാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നാണ് ട്രഷറി രേഖകള്‍ നല്‍കുന്ന സൂചന.

എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകളുണ്ട്. അതുകൊണ്ട് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് ഉറപ്പായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.