CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 19 Minutes 5 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികളെ കൊണ്ട് ' സ്വവര്‍ഗ്ഗാനുരാഗി'കളെന്ന് എഴുതിവാങ്ങി ; സ്‌കൂളിനെതിരെ മാതാപിതാക്കള്‍ രംഗത്ത്

എന്നാല്‍ വിദ്യാര്‍ത്ഥികളെ നല്ല നടപ്പില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് അതെഴുതി വാങ്ങിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.

കൊല്‍ക്കത്തയിലെ സ്‌കൂളിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ രംഗത്ത്. പത്തു വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം തങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ ആണെന്ന് സ്‌കൂള്‍ അധികൃതര്‍ എഴുതി വാങ്ങിയെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളെ നല്ല നടപ്പില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് അതെഴുതി വാങ്ങിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.കമല ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം.

വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ സ്വവര്‍ഗ്ഗാനുരാകികള്‍ എന്ന രീതിയില്‍ പെരുമാറിയെന്ന് താല്‍ക്കാലിക ചുമതലയുള്ള പ്രഥമ അധ്യാപിക പറഞ്ഞു. അതിനെ തുടര്‍ന്നാണ് അവരെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി സ്വവര്‍ഗ്ഗാനുരാഗികളെന്ന് കുറ്റപത്രം എഴുതി വാങ്ങിയതെന്ന് മാനേജ്‌മെന്റ് പറയുന്നു. കുട്ടികള്‍ സമ്മതിച്ചതാണ്. അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിസ്സാര നടപടിയാണിത്. മാതാപിതാക്കളെ വിളിച്ചത് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ്. എന്നാല്‍ അവര്‍ വൈകാരികമായി പെരുമാറി. കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് എഴുതി വാങ്ങിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട കത്തുകള്‍ മാതാപിതാക്കള്‍ക്ക് തന്നെ തിരികെ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.