CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 50 Seconds Ago
Breaking Now

കൊടുങ്കാറ്റിന് ശേഷം ബ്രിട്ടനില്‍ കണ്ടെത്തിയത് ആളെ കൊല്ലുന്ന വിചിത്ര സസ്യം ; ജനം ആശങ്കയില്‍

ഈ ചെടിയുടെ വേരിന്റേയോ ഇലയുടേയോ ചെറിയൊരു അംശം അകത്തു ചെന്നാല്‍ മരിക്കും.

ബ്രിട്ടനില്‍ കൊടും നാശമുണ്ടാക്കിയാണ് എമ്മ കൊടുങ്കാറ്റ് കടന്നുപോയത്. ഇതിന് ശേഷം ഒരു ചെടി തീര പ്രദേശങ്ങളില് തഴച്ചുവളരാന്‍ തുടങ്ങി. ആദ്യം കൗതുകം തേന്നിയെങ്കിലും ക്യാരറ്റിനെ പോലെ ഇരിക്കുന്നവ അത്ര നിരുപദ്രവകാരിയല്ലെന്ന് തിരിച്ചറിയുകയായിരുന്നു.

കോണ്‍വാളിലാണ് ഇവ വ്യാപകമായി വളര്‍ന്നത്. ഏതാനും നായകള്‍ ചെയിടില്‍ ചെന്നു കിടന്ന് ചത്തുവീഴുന്നത് ബോധ്യമായതോടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി വനം വകുപ്പ് കൊണ്ടുപോയി. ഫലം വന്നപ്പോള്‍ ഞെട്ടി. ഈ ചെടിയുടെ വേരിന്റേയോ ഇലയുടേയോ ചെറിയൊരു അംശം അകത്തു ചെന്നാല്‍ മരിക്കും.

കപ്പയുടേയും കാരറ്റിന്റെയും പോലുള്ള വേരാണിവയ്ക്ക്. ഇലകള്‍ മല്ലിയുടേത് പോലെയും. ഉറപ്പില്ലാത്ത മണ്ണിലാണ് തഴച്ചുവളരുന്നത്. കടല്‍ വഴി കൊടുങ്കാറ്റില്‍ മറ്റേതെങ്കിലും ദ്വീപില്‍ നിന്ന് വന്നതാകാം ചെടിയെന്നാണ് നിഗമനം.ചെടികള്‍ വ്യാപകമായി നശിപ്പിക്കാനാണ് തീരുമാനം.കുറച്ചു ചെടികള്‍ മാത്രം വനം വകുപ്പിന്റെ സംരക്ഷണ തോട്ടത്തിലേക്ക് മാറ്റും.

ഹെമ്ലോക് പ്ലാന്റ് എന്നാണ് ഇവയുടെ പേര്. യൂറോപ്പിന് സമീപമുള്ള ചില ദ്വീപുകളില്‍ കടലിനോടോ ജലാശയത്തോടെ ചേര്‍ന്നും ഇവ കാണപ്പെടാറുണ്ട്. ആളെക്കൊല്ലി സസ്യമായതിനാല്‍ ഇവയ്ക്ക് ഡെഡ് മാന്‍ ഫിംഗേഴ്‌സ് എന്ന പേരുകൂടിയുണ്ട് .




കൂടുതല്‍വാര്‍ത്തകള്‍.