Breaking Now

ഏപ്രില്‍ ഒന്നു മുതല്‍ മിനിമം വേജ് 7.83 പൗണ്ട് ; എട്ടാം വര്‍ഷവും ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധനവില്ല

നാഷണല്‍ ലിവിംഗ് വേജ് വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ 7.83 പൗണ്ടാക്കി ഉയര്‍ത്തുന്നുവെന്നതാണ്. മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്കാണിതിന്റെ പ്രയോജനമുണ്ടാകുക.

അടുത്ത ഒന്ന് മുതല്‍ മിനിമം വേജ് 7.83 പൗണ്ടാകും. എട്ടാം വര്‍ഷവും ഫ്യുവല്‍ ഡ്യൂട്ടി വര്‍ദ്ധനയില്ലെന്നാണ് ഫിലിപ്പ് ഹാമണ്ട് വെളിപ്പെടുത്തിയിരിക്കുന്നത്. സെല്‍ഫ് എംപ്ലോയ്‌മെന്റുകാര്‍ക്ക് ട്രെയ്‌നിംഗ് ചെലവ് കൂടി ടാക്‌സ് എംക്‌സംപ്ഷനില്‍പെടുത്തിയെന്ന് ചാന്‍സ്ലര്‍ അറിയിക്കുന്നു. ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം നാഷണല്‍ ലിവിംഗ് വേജ് വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ 7.83 പൗണ്ടാക്കി ഉയര്‍ത്തുന്നുവെന്നതാണ്. മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്കാണിതിന്റെ പ്രയോജനമുണ്ടാകുക.

2018 ല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 1.4 ശതമാനത്തില്‍ നിന്നും 1.5 ശതമാനമായി വര്‍ദ്ധിക്കുമെന്നും ചാന്‍സലര്‍ പ്രവചിച്ചിരുന്നു. 2022 ആകുമ്പോഴേക്കും രാജ്യത്തെ തൊഴില്‍ വളര്‍ച്ച 32.7 മില്യണാകും. ഈ വര്‍ഷം ഇതു വെറും അഞ്ച് ലക്ഷം മാത്രമാണ്. അടുത്ത 12 മാസങ്ങള്‍ക്കിടെ പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് തിരിച്ചെത്തുന്നതായിരിക്കും. ഈ വര്‍ഷത്തെ കടം വാങ്ങല്‍ 45.2 ബില്യണ്‍ പൗണ്ടായിരിക്കുമെന്നാണ് പ്രവചനം. നേരത്തെ പ്രവചിച്ചതിനേക്കാള്‍ 4.7 ബില്യണ്‍ പൗണ്ട് കുറവാണിത്. പേഴ്‌സണല്‍ അലവന്‍സില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നതിനാല്‍ 31 മില്യണ്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ ടാക്‌സ് നല്‍കിയാല്‍ മതിയാവുമെന്നും ഹാമണ്ട് വെളിപ്പെടുത്തിയിരുന്നു.

2020 മധ്യത്തോടെ പ്രതിവര്‍ഷമുള്ള ഹൗസിങ് സപ്ലൈ മൂന്ന് ലക്ഷത്തിലേക്ക് ഉയര്‍ത്തുമെന്നും ഹാമണ്ട് ഉറപ്പു നല്‍കിയിരുന്നു. ഇതിനായി 44 ബില്യണ്‍ പൗണ്ടാകും നിക്ഷേപിക്കുക.

സ്പ്രീംഗ് ബജറ്റിന് പകരമായിട്ടാണ് ഇത്തവണ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നടത്തിയിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.