CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 17 Seconds Ago
Breaking Now

യുപി ബീഹാര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തിരിച്ചടി

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍.

യു.പി, ബീഹാര്‍ ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി. യു.പി. ബിഹാര്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ മൂന്നിടത്തും ബി.ജെ.പിയ്ക്ക് തിരിച്ചടി നേരിട്ടു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ മണ്ഡലമായ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭ സീറ്റുകളില്‍ ബി.ജെ.പിയെ എസ്.പി പിന്നിലാക്കി, ബീഹാറിലെ ജഹനാന്‍ബാദ് നിയമസഭാ മണ്ഡലത്തില്‍ ആര്‍.ജെ.ഡി ലീഡ് നേടി.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പുരില്‍ ബി.ജെ.പിയെ പിന്നിലാക്കി എസ്.പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് വന്‍ ലീഡിലാണ്.ഫുല്‍പുരില്‍ സമാജ് വാദി പാര്‍ട്ടി ഏതാണ്ട് വിജയമുറപ്പാക്കി കഴിഞ്ഞു. ബിഹാറില്‍ അരാരിയ ലോക്‌സഭാ മണ്ഡലവും ബിജെപിയെ കൈവിട്ടു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. യു.പിയിലെ രണ്ട് മണ്ഡലങ്ങളിലും എസ്.പി സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.എസ്.പി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ധാരണ വിജയിച്ചാല്‍ അത് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും.

ഗോരഖ്പുരില്‍ 43ഉം ഫുല്‍പുരില്‍ 37.39ഉം ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.