CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 43 Seconds Ago
Breaking Now

സ്റ്റീഫന്‍ ഹോക്കിംഗിന്റെ അവസാന മുന്നറിയിപ്പ് മനുഷ്യവംശത്തിനുള്ള അന്ത്യശാസനം; അടുത്ത 200 വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍ ഭൂമി ഉപേക്ഷിക്കണം അല്ലെങ്കില്‍ സര്‍വ്വനാശം ഉറപ്പ്!

മനുഷ്യനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ മറ്റ് വഴികളില്ലെന്നാണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ കണക്കുകൂട്ടല്‍

എല്ലാ കാര്യത്തിലും ശുഭപ്രതീക്ഷയുള്ള ആളാണ് സ്റ്റീഫന്‍ ഹോക്കിംഗ്‌സ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഇതിന് ഉദാഹരണം. എന്നാല്‍ ഭൂമിയില്‍ മനുഷ്യന്റെ കാര്യത്തില്‍ ഇദ്ദേഹത്തിന് യാതൊരു ശുഭപ്രതീക്ഷയും ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് ഹോക്കിംഗ്‌സ് മനുഷ്യരാശിക്ക് നല്‍കിയ അന്ത്യശാസനം. ഭൂമിയില്‍ മനുഷ്യന്റെ വാസം അടുത്ത 200 വര്‍ഷം കൊണ്ട് അവസാനിക്കുമെന്നാണ് പ്രൊഫസര്‍ പറഞ്ഞിരിക്കുന്നത്.

ഇതിനും അപ്പുറം ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മനുഷ്യന്‍ ഭൂമി ഉപേക്ഷിച്ച് പോകേണ്ടി വരുമെന്നാണ് സ്റ്റീഫന്‍ ഹോക്കിംഗ് വ്യക്തമാക്കിയത്. 76-ാം വയസ്സില്‍ മരണത്തിലേക്ക് പോകും മുന്‍പായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഗ്രഹം ഇടിച്ചിറങ്ങുകയോ, അന്യഗ്രഹജീവികളുടെ ഇടപെടല്‍ മൂലമാകും മനുഷ്യരാശിയുടെ വിനാശമെന്നാണ് ശാസ്ത്രകാരന്റെ വിശ്വാസം.

അനിയന്ത്രിതമായ ജനസംഖ്യ, മനുഷ്യന്റെ കൈയേറ്റം, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള പരിപാടികള്‍ വഴി മനുഷ്യന്‍ തന്നെ ഇതിനുള്ള വഴിയുമൊരുക്കും. ഭാവി തലമുറകള്‍ക്ക് ജീവനോടെ ഇരിക്കണമെങ്കില്‍ ഭൂമി ഉപേക്ഷിച്ച് പുതിയൊരു ഗ്രഹം തന്നെ മനുഷ്യര്‍ കണ്ടെത്തേണ്ടി വരുമത്രേ. ജൂലൈയിലാണ് കാലാവസ്ഥാ വ്യതിയാനം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഇദ്ദേഹം ഓര്‍മ്മിപ്പിച്ചത്.

മനുഷ്യനെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ മറ്റ് വഴികളില്ലെന്നാണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ കണക്കുകൂട്ടല്‍. ഒന്നുകില്‍ പുതിയ ഗ്രഹം അല്ലെങ്കില്‍ സര്‍വ്വനാശം!




കൂടുതല്‍വാര്‍ത്തകള്‍.