Breaking Now

36-ാം വയസ്സില്‍ സംസാരിക്കാനും നടക്കാനും പഠിക്കേണ്ട ഒരു ഗതികേട്; പിന്നെ ബ്രിട്ടീഷ് രാജകുടുംബത്തിലെ വധുവാകാനാണ് എന്ന് ആലോചിക്കുമ്പോഴാണ് ഒരു സമാധാനം

മെഗാനെ രാജകീയ രീതികള്‍ പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

ചെറിയ കുട്ടികളെ നടക്കാനും സംസാരിക്കാനും ഒക്കെ പഠിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുപ്പത്തിയാറാം വയസ്സില്‍ സംസാരിക്കാനും നടക്കാനും പഠിക്കേണ്ടി വരുന്നതില്‍ ഒരു അസ്വാഭാവികത ആര്‍ക്കും തോന്നിയേക്കാം. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വലതുകാല്‍ വെച്ച് കയറാന്‍ ഒരുങ്ങുന്ന അമേരിക്കന്‍ അഭിനേത്രി മെഗാന്‍ മാര്‍ക്കിളാണ് ഈ പ്രായത്തില്‍ ഇതൊക്കെ പഠിക്കേണ്ടി വരുന്നത്. കാരണം സാധാരണക്കാരെ പോലെ ഒന്നും കൊട്ടാരത്തില്‍ അനുവദനീയമല്ലല്ലോ!

സാമ്രാജ്യത്വ കാലത്തിന്റെ പരമ്പരയായി നിലകൊള്ളുന്ന ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് അമേരിക്കക്കാരി കടന്നുവരുന്നത്, പ്രത്യേകിച്ച് ഒരു സാധാരണക്കാരി കടന്നുവരുന്നത് പല രാജഭക്തര്‍ക്കും അത്ര പിടിച്ചിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരി രാജപമ്പര തകര്‍ക്കുമെന്ന് ചില വെള്ളക്കാര്‍ പോലും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ തല്‍ക്കാലം ഒതുക്കിവെച്ച് മെഗാനെ രാജകീയ രീതികള്‍ പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

ചായ കപ്പ് എങ്ങിനെ പിടിക്കണം, വസ്ത്രം എങ്ങിനെ ധരിക്കണം, ഭക്ഷണം കഴിക്കണം, എങ്ങിനെ നടക്കണമെന്ന് വരെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. സംസാരിക്കുന്ന കാര്യങ്ങളില്‍ പോലും മെഗാന്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നാണ് കൊട്ടാരത്തിന്റെ നിഷ്‌കര്‍ഷ. കാരണം മെയ് 19ന് ശേഷം വെറുമൊരു അമേരിക്കന്‍ അഭിനേത്രിയില്‍ നിന്നും രാജകുടുംബത്തിലെ അംഗമായി മെഗാന്‍ മാറും.

പല കാര്യങ്ങളിലും സ്വാഭാവികമായ രീതികള്‍ മാറ്റിവെയ്‌ക്കേണ്ടി വരും. എന്നാല്‍ മറ്റ് രാജകുടുംബാംഗങ്ങള്‍ പൊതുജനങ്ങളെ ആലിംഗനം ചെയ്യുന്നത് അനുവദനീയമല്ല, ഇക്കാര്യത്തില്‍ മാത്രം മെഗാന് ഒഴിവ് നല്‍കിയിട്ടുണ്ട്. താരത്തിന് പൊതുജനങ്ങളെ ആലിംഗനം ചെയ്യാന്‍ അവകാശമുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.