CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 52 Minutes 27 Seconds Ago
Breaking Now

പ്ലംബര്‍മാര്‍, ബില്‍ഡേഴ്‌സ് എന്നിവരൊന്നും ഇനി സേവനത്തിന് പകരം നോട്ട് കൈയില്‍ വാങ്ങേണ്ട; ടാക്‌സ് വെട്ടിപ്പിനെതിരെ പോരാടാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍

നല്‍കുന്ന പണത്തിന് രാജ്യവ്യാപകമായി രസീത് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു

പല തരത്തിലുള്ള വ്യാപാരത്തിലും പണം കൈമാറുന്നത് സ്വാഭാവികമായ പ്രക്രിയയാണ്. സേവനത്തിന് ചാര്‍ജ്ജ് കുറച്ച് ഈടാക്കിക്കൊണ്ടാണ് പലരും ഈ രീതി നടപ്പാക്കുന്നത്. എന്നാല്‍ സിസ്റ്റത്തിന്റെ കണ്ണുവെട്ടിച്ച് പലരും സമ്പത്ത് ഉണ്ടാക്കുന്നുവെന്നാണ് ടാക്‌സ് അധികൃതര്‍ സംശയിക്കുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ട് വലിയ തോതിലുള്ള ക്യാഷ് പേയ്‌മെന്റുകള്‍ക്ക് വിലങ്ങിടാനാണ് ബ്രിട്ടന്‍ ഒരുങ്ങുന്നത്.

പ്ലംബര്‍മാര്‍, ബില്‍ഡര്‍മാര്‍ തുടങ്ങി ചൈല്‍ഡ് മൈന്‍ഡേഴ്‌സിന് പോലും വലിയ തുക കൈയില്‍ വാങ്ങുന്നതിന് വിലക്ക് വരുമെന്നാണ് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നല്‍കുന്ന സൂചന. ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന വരുമാനത്തിന് പൂര്‍ണ്ണമായും ടാക്‌സ് നല്‍കുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം. യുകെ സമ്പദ് വ്യവസ്ഥയുടെ കണ്ണുവെട്ടിച്ച് 3.5 ബില്ല്യണ്‍ പൗണ്ട് ഒളിച്ചിരിക്കുന്നുവെന്നാണ് കണക്ക്. ഇത് പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

നല്‍കുന്ന പണത്തിന് രാജ്യവ്യാപകമായി രസീത് നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇതുവഴി എല്ലാ ജോലിക്കാരും നല്‍കുന്ന പേയ്‌മെന്റിന് രസീത് നല്‍കാന്‍ നിര്‍ബന്ധിതരാകും. എന്നാല്‍ ചെറുകിട ബിസിനസ്സുകള്‍ക്ക് പണമെടുത്ത് ചെലവാക്കാന്‍ കഴിയാതെ പോകുന്ന തരത്തില്‍ ശിക്ഷിക്കരുതെന്നാണ് ബിസിനസ്സ് വിദഗ്ധരുടെ ഉപദേശം.

കുറഞ്ഞ തുകയ്ക്ക് സേവനം ലഭിക്കുമ്പോള്‍ പണം കൈയില്‍ കൊടുക്കാന്‍ ജനങ്ങള്‍ക്കും താല്‍പര്യമാണ്. ഇതുവഴി ടാക്‌സ് വെട്ടിപ്പ് നടത്തുന്നവരെ പിടികൂടാനാണ് സര്‍ക്കാരിന്റെ നീക്കം.




കൂടുതല്‍വാര്‍ത്തകള്‍.