CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 34 Minutes 49 Seconds Ago
Breaking Now

കിഡ്സ് ഫോർ കിങ്ഡം' ഒരുക്കുന്ന കുട്ടികൾക്കായുള്ള ധ്യാനം എൻഫീൽഡിൽ ഏപ്രിൽ 8 നു.

എൻഫീൽഡ്: കുട്ടികളിലെ വിശുദ്ധിയും, നന്മകളും ശോഷണം വരാതെ, ദൈവസുതരായി വളർന്നു വരുവാനുള്ള ആല്മീയ പരിപോഷണത്തിനും, തിന്മകളെ വിവേചിച്ചറിയുവാൻ ഉതകുന്ന പരിശുദ്ധാല്മ ജ്ഞാനത്തിനും, അഭിഷേകത്തിനും പ്രയോജനകരമായ 'വളർച്ചാ ധ്യാനം' എൻഫീൽഡിൽ സംഘടിപ്പിക്കുന്നു. പ്രവാസ മണ്ണിൽ മാതാപിതാക്കൾ  നൽകേണ്ട അനിവാര്യമായ ഒരു വലിയ കടമയാണ് 'കിഡ്സ് ഫോർ കിങ്ഡം' സെഹിയോൻ യു കെ ടീം എൻഫീൽഡിൽ കുട്ടികൾക്കായി ഒരുക്കുന്നത്.

 ഏഴു വയസ്സ് മുതൽ പതിനെട്ടു വയസ്സുവരെയുള്ള പ്രായക്കാർക്ക് രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ധ്യാന ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.  ഏപ്രിൽ 8 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് തുടങ്ങുന്ന ധ്യാന ശുശ്രുഷകൾ  വൈകുന്നേരം ആറു മണിക്ക്  വിശുദ്ധ കുർബ്ബാനയോടെ സമാപിക്കും. വ്യക്തിപരമായ അർത്ഥനകൾ ദൈവ സമക്ഷം സമർപ്പിക്കുവാനും, അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുവാനും, ദൈവ സ്തുതിക്കും, ആരാധനക്കും, അതോടൊപ്പം തിരുവചനങ്ങൾ സ്വീകരിക്കുവാനും ഈ ശുശ്രുഷയിൽ അവസരം ഉണ്ടായിരിക്കും.

ധ്യാന ശുശ്രുഷകൾക്കു ശേഷം കുട്ടികൾക്കായി ഫാ.ഷിജോ ആലപ്പാടൻ വിശുദ്ധ കുർബ്ബാന അർപ്പിക്കുകയും, ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.  

ഈ  സുവർണ്ണാവസരം പ്രയോജനപ്പെടുത്തി ആല്മീയ നന്മകൾ    ആർജ്ജിക്കുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ധ്യാനത്തിലേക്കു പ്രോത്സാഹിപ്പിച്ചയക്കുവാൻ  സീറോ മലബാർ ചാപ്ലയിൻ സെബാസ്റ്റിയൻ ചാമക്കാല അച്ചൻ അഭ്യർത്ഥിച്ചു. 

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക.

മാത്തച്ചൻ വിളങ്ങാടൻ : 07915602258 

ജോർജ്ജുകുട്ടി ആലപ്പാട്ട് : 07909115124

പള്ളിയുടെ വിലാസം:  

Our Lady of Walsingham & the English Martyrs

Holtwhites Hill , Enfield, EN2 8HG 

വാർത്ത: ബാബു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.