CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 31 Minutes 25 Seconds Ago
Breaking Now

ഇന്ത്യന്‍ വംശജനെ ബ്രാഡ്‌വെല്ലിലെ ആറാമത് ബിഷപ്പായി നിയോഗിച്ച് രാജ്ഞി; ജോണ്‍ പെരുമ്പളത്ത് ഇനി ബ്രാഡ്‌വെല്ലിന്റെ ഇടയന്‍; മലയാളികള്‍ക്ക് ആഹ്ലാദനിമിഷം

ബിഷപ്പായി സേവനം നല്‍കിയിരുന്ന ബിഷപ്പ് ജോണ്‍ റോവ് കാലംചെയ്തതോടെയാണ് പിന്‍ഗാമിയായി ജോണ്‍ പെരുമ്പളത്ത് നിയുക്തനാകുന്നത്

ഇന്ത്യന്‍ വംശജനെ ബിഷപ്പായി നാമനിര്‍ദ്ദേശം ചെയ്ത് ബ്രിട്ടീഷ് രാജ്ഞി. ഇംഗ്ലണ്ട് ചര്‍ച്ചിലെ ചെംസ്‌ഫോര്‍ഡ് അതിരൂപതയ്ക്ക് കീഴിലുള്ള ബ്രാഡ്‌വെല്‍ ബിഷപ്പായാണ് ജോണ്‍ പെരുമ്പളത്തിലെ നിയോഗിച്ചിരിക്കുന്നത്. നേരത്തെ കൊല്‍ക്കത്ത അതിരൂപതയ്ക്ക് കീഴില്‍ പുരോഹിതനായിരുന്ന ഇദ്ദേഹത്തെ ആറാമത്തെ ബ്രാഡ്‌വെല്‍ ബിഷപ്പായാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നതെന്ന് ബ്രിട്ടീഷ് ഹോം മിനിസ്ട്രി അറിയിച്ചു. 

2012 മുതല്‍ ബിഷപ്പായി സേവനം നല്‍കിയിരുന്ന ബിഷപ്പ് ജോണ്‍ റോവ് കാലംചെയ്തതോടെയാണ് പിന്‍ഗാമിയായി ജോണ്‍ പെരുമ്പളത്ത് നിയുക്തനാകുന്നത്. ചെംസ്‌ഫോര്‍ഡ് അതിരൂപതയിലെ ബാര്‍ക്കിംഗില്‍ 2013 മുതല്‍ ആര്‍ച്ച്ഡീക്കണാണ് 52-കാരനായ പെരുമ്പളത്ത്. കേരളത്തിലെ പുരാതനമായ സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. പൂനെയിലെ യൂണിയന്‍ ബിബ്ലിക്കന്‍ സെമിനാരിയിലായിരുന്നു പഠനം. 

പൗരോഹിത്യം സ്വീകരിക്കുന്നതിന് മുന്‍പ് രണ്ട് വര്‍ഷക്കാലം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ യൂത്ത് വര്‍ക്കറായും, മൂന്ന് വര്‍ഷക്കാലം തിയോളജിക്കല്‍ എഡ്യുക്കേറ്ററായും പ്രവര്‍ത്തിച്ചു. നോര്‍ത്ത് ഇന്ത്യന്‍ സഭയ്ക്ക് കീഴിലുള്ള കല്‍ക്കട്ട അതിരൂപതയിലെ പുരോഹിതനായി 1995 മുതല്‍ 2001 വരെ പ്രവര്‍ത്തിച്ചു. സിഎന്‍ഐ ജനറല്‍ സിനദിലും, അതിന്റെ തിയോളജിക്കല്‍ കമ്മീഷനിലും സേവനം നടത്തിയിട്ടുണ്ട്. 

ബ്രാഡ്‌വെല്‍ ബിഷപ്പ് പദവിയിലേക്ക് എത്താന്‍ സാധിച്ചതില്‍ അത്യധികം വിനയാന്വിതനാണെന്ന് പെരുമ്പളത്ത് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ബാര്‍ക്കിംഗ് എപിസ്‌കോപല്‍ പ്രദേശത്തെ ജീവിതം വലിയ സന്തോഷമായിരുന്നു. പുതിയ അവസരങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഉറ്റുനോക്കവെയാണ് പുതിയ നിയോഗം. ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്ക് വ്യക്തികളെയും, സമൂഹത്തെയും, സ്ഥാപനങ്ങളെയും മാറ്റിമറിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.