CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 20 Seconds Ago
Breaking Now

കെയ്റ്റിന്റെ വിരലുകള്‍ക്ക് ഒരേ നീളം ; വാര്‍ത്ത കൊടുത്ത മാധ്യമത്തിന് ട്രോളര്‍മാരുടെ പണി കൊടുക്കല്‍ വൈറല്‍

കെന്‍സിങ്ടന്‍ കൊട്ടാരവും വില്ല്യം രാജകുമാരനും കെയ്റ്റും എല്ലാം ഏപ്പോഴും വാര്‍ത്തകളില്‍ ഇടംപിടക്കാറുണ്ട്. രാജ കൊട്ടാരത്തിലെ ഗോസിപ്പുകളും വാര്‍ത്തകളും മാധ്യമങ്ങള്‍ എന്നും ആഘോഷിക്കാറുണ്ട്. എന്നാല്‍ കെയ്റ്റിനെക്കുറിച്ച് ഡെയ്‌ലി മെയ്ല്‍ കൊടുത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ചാരിറ്റി പ്രവൃത്തികള്‍ നടത്തുന്ന ഒരു ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ ഓക്‌സ്‌ഫോര്‍ഡ് പീഗസ് പ്രൈമറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എത്തിയതായിരുന്നു കെയ്റ്റ്.

എല്ലായിപ്പോഴത്തേയും പോലെ ക്യാമറാക്കണ്ണുകള്‍ കെയ്റ്റിനെ ഒപ്പിയെടുക്കുകയും ചെയ്തു. ഫോട്ടോ മാത്രമല്ല കെയ്റ്റിന്റെ വിലരുകളെക്കുറിച്ച് വിശകലനം നടത്തുക തന്നെ ചെയ്തു ഡെയ്‌ലി മെയ്ല്‍. കെയ്റ്റിന്റെ വിരലുകള്‍ക്ക് എന്താണ് ഒരേ വലിപ്പം എന്നാതാണ് ഡെയ്‌ലി മെയിലില്‍ വന്ന വാര്‍ത്ത.

 

സാധാരണയായി മറ്റുവിരലുകളെക്കാള്‍ കുറച്ച് അധികം നീളമുണ്ടായിരിക്കും നടുവിരലിന്. എന്നാല്‍ കെയ്റ്റിന്റെ വിരലുകള്‍ക്ക് ഒരേ വലിപ്പമാണെന്ന കണ്ടെത്തലാണ് ഡെയ്‌ലിമെയ്ല്‍ നടത്തിയത്. എന്തായാലും ഈ വാര്‍ത്തയ്ക്ക് ലഭിക്കുന്നത് മികച്ച ട്രോളുകളാണ്.




കൂടുതല്‍വാര്‍ത്തകള്‍.