CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 14 Minutes 29 Seconds Ago
Breaking Now

മകള്‍ പത്താം ക്ലാസ് കടന്നുകിട്ടാന്‍ പിതാവ് 10,000 ഓഫര്‍ ചെയ്തു; ഡമ്മി വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് ഇരുത്തി സഹായിച്ച പ്രിന്‍സിപ്പല്‍ 16 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി

പിതാവ് മകളെ തിരികെ കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് രണ്ട് സ്ത്രീകളുടെ സഹായത്തോടെ പ്രിന്‍സിപ്പല്‍ നടത്തിയ ക്രൂരത പെണ്‍കുട്ടി വെളിപ്പെടുത്തിയത്

എളുപ്പവഴികള്‍ തേടുന്നവര്‍ ചെന്നുചാടുന്നത് കുരുക്കിലാണ്. ഈ വസ്തുത മനസ്സിലാക്കാതെ പോകുമ്പോള്‍ പലപ്പോഴും അപകടങ്ങള്‍ തേടിയെത്തും. മകള്‍ പത്താം ക്ലാസ് ജയിച്ച് കിട്ടാന്‍ കുറുക്കുവഴി തേടിയ പിതാവാണ് മകളെ അപകടത്തില്‍ ചാടിച്ചത്. ചണ്ഡീഗഢ് സോനിപതിലെ സ്വകാര്യ സ്‌കൂളിന്റെ ഉടമയും പ്രിന്‍സിപ്പലുമായ പ്രതി അവസരം വിനിയോഗിച്ച് 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

മകള്‍ പത്താം ക്ലാസ് പരീക്ഷ പാസാകാനായി പതിനായിരം രൂപയ്ക്കാണ് പിതാവും പ്രിന്‍സിപ്പലും കരാര്‍ ഉറപ്പിച്ചത്. പരീക്ഷയ്ക്ക് പകരം ആളെ ഇറക്കി ഇയാള്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത് 16 വയസ്സുകാരിയെ അടുത്തുള്ള വീട്ടിലെത്തിച്ച് പ്രിന്‍സിപ്പല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഗതി കേസായതോടെ പ്രിന്‍സിപ്പലും സഹായിച്ച രണ്ട് സ്ത്രീകളും മുങ്ങിയിരിക്കുകയാണ്. 

പറഞ്ഞുറപ്പിച്ച പ്രകാരം പരീക്ഷയ്ക്ക് മറ്റൊരാളെ ഏര്‍പ്പാടാക്കിയെന്നും അടുത്തുള്ള വീട്ടില്‍ കുട്ടിയെ വിടാനുമായിരുന്നു പിതാവിന് പ്രിന്‍സിപ്പല്‍ നല്‍കിയ നിര്‍ദ്ദേശം. പരീക്ഷ കഴിഞ്ഞ ശേഷം കൂട്ടിക്കൊണ്ട് പോകാനും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം പ്രവര്‍ത്തിച്ച പിതാവ് മകളെ തിരികെ കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് രണ്ട് സ്ത്രീകളുടെ സഹായത്തോടെ പ്രിന്‍സിപ്പല്‍ നടത്തിയ ക്രൂരത പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഈ സമയത്ത് പ്രതികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 

ഇത് രണ്ടാം തവണയാണ് സ്‌കൂള്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന സംഭവം ഇവിടെ നിന്നും പുറത്തുവരുന്നത്. ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം അബോര്‍ഷന്‍ നടത്താന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. എന്തായാലും പരീക്ഷ പാസാക്കിയെടുക്കാന്‍ പിതാവ് നടത്തിയ ശ്രമം തന്നെയാണ് മകളെ അപകടത്തില്‍ ചാടിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.