CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 57 Minutes 52 Seconds Ago
Breaking Now

അടിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും; ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കും; യുകെയുടെ ആരോപണങ്ങളെ അവഗണിച്ച്, അപലപിച്ച് റഷ്യ

പുടിനെ എതിര്‍ക്കുന്നവരെ തീര്‍ത്തുകളയുമെന്ന നിലപാടാണ് സാലിസ്ബറി അക്രമം തെളിയിക്കുന്നതെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍

ബ്രിട്ടനിലുള്ള റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചതിന് പിന്നാലെ തിരിച്ചടിയ്ക്കുമെന്ന് ഉറപ്പ് നല്‍കി റഷ്യ. മോസ്‌കോയിലുള്ള ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പകരത്തിന് പകരമായി പുറത്താക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബ്രിട്ടനിലെ 23 ചാരന്‍മാരെ പുറത്താക്കുമെന്നാണ് തെരേസ മേയ് വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ നാട്ടിലേക്ക് തിരിച്ചുവിടും. 

തിരിച്ചടി ഉടന്‍ പ്രതീക്ഷിക്കാമെന്ന് ക്രെംലിന്‍ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കുകയാണ് പ്രസിഡന്റ് വഌദിമര്‍ പുടിന്റെ ആദ്യ നടപടി. സാലിസ്ബറിയില്‍ സെര്‍ജി സ്‌ക്രിപാലിന്റെയും മകളുടെയും ജീവനെടുക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്ന ബ്രിട്ടന്റെ ആരോപണങ്ങളെ തള്ളിയ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഇതിനെ അപലപിക്കുകയും ചെയ്തു. 

പുടിനെ എതിര്‍ക്കുന്നവരെ തീര്‍ത്തുകളയുമെന്ന നിലപാടാണ് സാലിസ്ബറി അക്രമം തെളിയിക്കുന്നതെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബ്രിട്ടന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള നിലപാടാണ് റഷ്യ സ്വീകരിക്കുന്നത്. തെളിവുകള്‍ കൈമാറാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് കാര്യമില്ലെന്നാണ് മോസ്‌കോയുടെ ഔദ്യോഗിക പ്രതികരണം. 




കൂടുതല്‍വാര്‍ത്തകള്‍.