CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 20 Seconds Ago
Breaking Now

ഇക്കുറി വിഷുവിന് നിലാവ് പരക്കും .....വിഷു നിലാവുമായി സേവനം യുകെ.

വിഷുവിന്റെ പ്രാധാന്യം എന്തെന്നറിയാത്ത മലയാളികൾ ഉണ്ടാവില്ലല്ലോ? കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു. എന്തെങ്കിലും തരത്തിൽ കൃഷിയുമായി ബന്ധമുള്ളവരാണല്ലോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും വന്ന നമ്മളെല്ലാവരും. 

എന്നും ഹരിതഭംഗി കൊണ്ട് കണ്ണിന് കുളിർമ്മയേകുന്ന , എങ്ങും കുയിലിന്റെ നാദം കൊണ്ട് കാതിനു കുളിർമ്മയേകുന്ന കേരളത്തിന്റെ സ്വന്തം മക്കളായ നിങ്ങളേവർക്കും കണ്ണിന് കുളിർമ്മയും കാതിനു ഇമ്പവും മനസിന് നിറവും പകരാനായി വിഷു നിലാവെന്ന നൃത്ത സംഗീത വിരുന്നൊരുക്കി സേവനം യുകെ. 

അങ്ങിനെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ഈ വിഷു ആഘോഷിക്കുവാനായി ജാതിഭേദമന്യേ സർവ ജന ഐശ്വര്യത്തിനായി പ്രവർത്തിക്കുന്ന സേവനം യുകെ ഗ്ലോസ്റ്ററിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. 

മലയാള സിനിമാ സംഗീത ലോകത്തിലെ വസന്ത കാലത്തെ നൈര്മല്യമുള്ള നിമിഷങ്ങൾ പുനർ ആവിഷ്ക്കരിക്കുവാനായി അന്തരിച്ച ശ്രീ. ജോൺസൻ മാസ്റ്ററുടെ നിത്യഹരിത ഗാനങ്ങളുമായി യുക്മ  - ഗർഷോം ടിവി സ്റ്റാർ സിംഗറിലെയും ഐഡിയ സ്റ്റാർ സിംഗറിലെയും വിജയികളും മറ്റു മത്സരാർത്ഥികളുംഏപ്രിൽ പതിനാലിന് നടക്കുന്ന ഈ നൃത്ത സംഗീത വിരുന്നിൽ നിങ്ങള്ക്ക് മുന്നിലായി അണി നിരക്കുന്നത്. 

കൂടാതെ ആകർഷകമായ, നമ്മളേവരേയും ആവേശഭരിതരാക്കുന്ന നൃത്ത ചുവടുകളുമായി അരങ്ങ് തകർക്കാൻ ദേശീ നാച്ച് എന്ന നൃത്ത കലാലയത്തിലെ കുട്ടികളും തയ്യാറെടുക്കുന്നുണ്ട്. 

സേവനം യുകെ എന്ന ചാരിറ്റി & വെൽഫെയർ ഓർഗനൈസേഷൻ അവതരിപ്പിക്കുന്ന ഈ ഫണ്ട് റെയ്‌സിംഗ് ഇവന്റ് ഒരു വലിയ വിജയമാക്കി തീർക്കാനുള്ള പരിശ്രമത്തിലാണ് സേവനം യുകെയുടെ അണിയറ പ്രവർത്തകർ. 

ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്കൂൾ സാക്ഷ്യം വഹിക്കാൻ പോകുന്ന ഈ ഉത്സവ വേളയിലേക്ക് എല്ലാ യുകെ മലയാളികളെയും സേവനത്തിന്റെ ഭാരവാഹികളും കൂടാതെ വനിതാ സംഘം ഭാരവാഹികളും ഹാർദ്ദവമായി ക്ഷണിക്കുന്നു. 

നിങ്ങളേവരും സകുടുംബം വന്ന് ഈ ആഘോഷവേളയിൽ പങ്കെടുത്ത്‌ ഈ പരിപാടി വൻ വിജയമാക്കണമെന്ന് സേവനം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങളോരുത്തരും അഭ്യർത്ഥിക്കുന്നു.

വിഷുനിലാവിന്റെ ടിക്കറ്റുകൾക്കായി സേവനം യുകെ ഭാരവാഹികളുമായി ബന്ധപ്പെടുക.    

 

വാർത്ത: ദിനേശ്  വെള്ളാപ്പള്ളി 

 




കൂടുതല്‍വാര്‍ത്തകള്‍.