CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 27 Seconds Ago
Breaking Now

ആ ആഗ്രഹം സ്വന്തമാക്കി നീരജ്

പുതിയ ബിഎംഡബ്യു സ്വന്തമാക്കി യുവനടന്‍ നീരജ് മാധവ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്യു നിരയിലെ X1 മോഡലാണ് താരം സ്വന്തമാക്കിയത്. ഏറെക്കാലമായുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കിയെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

32 ലക്ഷം രൂപ മുതല്‍ 42 ലക്ഷം വരെയാണ് ബിഎംഡബ്യു X1 മോഡലിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില. മൂന്ന് വ്യത്യസ്ത വകഭേദങ്ങളില്‍ ലഭ്യമാകുന്ന എക്‌സ് വണില്‍ 1995 സി.സി എന്‍ജിന്‍ 4000 ആര്‍.പി.എമ്മില്‍ 190 എച്ച്.പി കരുത്തും 17502500 ആര്‍.പി.എമ്മില്‍ 400 എന്‍.എം ടോര്‍ക്കുമേകും. മണിക്കൂറില്‍ 219 കിലോമീറ്ററാണ് പരമാവധി വേഗത. വെറും 7.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോ മീറ്റര്‍ വേഗതിയിലെത്താനും സാധിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.