CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 49 Minutes 46 Seconds Ago
Breaking Now

വളര്‍ത്തു പൂച്ചയുടെ വൃക്ക മാറ്റിവച്ചു ; ചിലവ് 12 ലക്ഷം

കാര്‍ വാങ്ങാന്‍ കരുതിവച്ച പണം ഇതിനായി വകമാറ്റാന്‍ ബെസ്റ്റിക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല.

ചിലര്‍ വളര്‍ത്തു മൃഗത്തെ സ്വന്തം കുടുംബാഗമായി കാണും. ഓമനിച്ച് വളര്‍ത്തുന്ന അവരുടെ ജീവന്‍ നഷ്ടമാകുന്നത് ആലോചിക്കാന്‍ പോലും അവര്‍ക്ക് മടിയായിരിക്കും. യുഎസ് കുടുംബത്തില്‍ ഒരംഗത്തെ പോലെയാണ് ബാള്‍ട്ടിമോര്‍. അതിനാല്‍ തന്നെ പ്രിയ വളര്‍ത്തു പൂച്ചയുടെ ജീവന്‍ രക്ഷിക്കാന്‍ തീരുമാനിച്ചതും.

യുഎസിലെ ബാള്‍ട്ടിമോര്‍ സര്‍വകലാശാലയില്‍ പ്രഫസറായ ബെസ്റ്റി ബോയ്ഡാണു 19000 ഡോളര്‍ അതായത് ഏകദേശം 12.35 ലക്ഷം രൂപ ചെലവഴിച്ച് വളര്‍ത്തുപൂച്ചയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

പ്രായത്തിന്റെ അവശതകള്‍ക്കൊപ്പം 18 കാരനായ സ്റ്റാന്‍ലിക്കു വൃക്കയ്ക്കു തകരാര്‍ കൂടി കണ്ടെത്തിയതോടെ ആയുസ്സ് എണ്ണപ്പെട്ടതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. പിന്നെ ചെയ്യാവുന്ന ഏക കാര്യം, വൃക്ക മാറ്റിവയ്ക്കല്‍. കാര്‍ വാങ്ങാന്‍ കരുതിവച്ച പണം ഇതിനായി വകമാറ്റാന്‍ ബെസ്റ്റിക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. 'സ്റ്റാന്‍ലി ഞങ്ങളുടെ കുടുംബാംഗമാണ്. അവന്‍ പഴയതുപോലെ മിടുക്കനായി ജീവിച്ചിരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു, ബെസ്റ്റി ബ്ലോഗിലൂടെ എഴുതി.

 




കൂടുതല്‍വാര്‍ത്തകള്‍.