CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 6 Minutes 13 Seconds Ago
Breaking Now

കോടികളുടെ അസാധു നോട്ടുകള്‍ കാണിക്ക ; എന്തു ചെയ്യണമെന്നറിയാതെ തിരുപ്പതി ക്ഷേത്രം

നോട്ട് നിരോധനത്തിന് ശേഷം തിരുപ്പതിയില്‍ കാണിത്തയായി എത്തിയത് 25 കോടിയുടെ അസാധു നോട്ടുകളാണ്.

നോട്ട് നിരോധനത്തിന് ശേഷം ക്ഷേത്രങ്ങളില്‍ വ്യാപക പരാതിയാണ് നിരോധിത നോട്ടുകള്‍ മാറ്റി കിട്ടുന്നതുമായി ബന്ധപ്പെട്ട്. ഒന്നാം വാര്‍ഷികം പിന്നിട്ടിട്ടും നോട്ടു നിരോധനത്തിന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം അധികൃതരാണ് ഭക്തരുടെ അസാധുനോട്ട് കാണിക്കയില്‍ തലവേദനയിലായിരിക്കുന്നത്. നോട്ട് നിരോധനത്തിന് ശേഷം തിരുപ്പതിയില്‍ കാണിത്തയായി എത്തിയത് 25 കോടിയുടെ അസാധു നോട്ടുകളാണ്.

മോദി സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് ആയിരം , അഞ്ഞൂറ് നോട്ടുകള്‍ നിരോധിച്ച ശേഷം മാസങ്ങള്‍ക്കുള്ളിലാണ് ഭക്തര്‍ അസാധു നോട്ടുകള്‍ കാണിക്കയായി നിക്ഷേപിച്ചത്. ഇത്രയും വലിയ തുകയായതിനാല്‍ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍. നോട്ടുകള്‍ ക്ഷേത്രത്തില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.

അസാധു നോട്ടുകള്‍ മാറി നല്‍കണമെന്നവശ്യപ്പെട്ട് ആര്‍ബിഐയ്ക്ക് കത്തയച്ചതായി തിരുമല തിരുപ്പതി ദേവസ്വം അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറും മുഖ്യ അക്കൗണ്ട് ഓഫീസറുമായ ബാലാജി വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.