CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 40 Seconds Ago
Breaking Now

നൂറില്‍ നൂറ്: നടക്കില്ലെന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ സച്ചിന്‍ നടപ്പാക്കിയ ദിനം

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഈ ചരിത്രം കുറിക്കുന്ന നിമിഷത്തിനായി ക്രിക്കറ്റ് ലോകം തന്നെ കാത്തിരുന്നു, പ്രാര്‍ത്ഥിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 99 സെഞ്ചുറികള്‍ തികച്ച ശേഷം ഒരു സസ്‌പെന്‍സ് തന്നെയാണ് സച്ചിന്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. വിവിധ ഫോര്‍മാറ്റുകളില്‍ 33 ഇന്നിംഗ്‌സുകളില്‍ ക്രിക്കറ്റ് ഇതിഹാസം ആ നേട്ടത്തിലെത്തിപ്പെട്ടില്ല

2011 ലോകകപ്പ് മുതല്‍ ഇംഗ്ലണ്ടിലെയും, ഓസ്‌ട്രേലിയയിലെയും പര്യടനവും, ഏകദിന പരമ്പരയുമൊക്കെ കടന്നിട്ടും ലോകറെക്കോര്‍ഡിലേക്ക് കൈയെത്തിപ്പിടിക്കാന്‍ മാത്രം സച്ചിനില്‍ നിന്നും അകന്ന് പോയി. പക്ഷെ അപ്പോഴും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവില്‍ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു സച്ചിന്റെ മൂന്നക്കം കടന്ന ആ സ്‌കോര്‍ കടന്നുവന്നത്. മുന്‍പ് ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 91 റണ്ണിലും, വെസ്റ്റിന്‍ഡീസിനെതിരെ ആറ് റണ്‍ അകലെയും ഈ റെക്കോര്‍ഡ് കൈവിട്ടിരുന്നു. 

നൂറാം സെഞ്ചുറി തികച്ച് ഹെല്‍മറ്റ് ഊരി ആകാശങ്ങളിലേക്ക് നോക്കി നന്ദി പറഞ്ഞതിന് ശേഷം ഹെല്‍മെറ്റിലെ ഇന്ത്യന്‍ പതാക സച്ചിന്‍ ഡ്രസിംഗ് റൂമിന് നേര്‍ക്ക് ഉയര്‍ത്തിക്കാണിച്ചു. ക്രിക്കറ്റ് ആരാധകര്‍ കോരിത്തരിച്ചുപോയ നിമിഷമാണത്. എന്നാല്‍ തന്റെ നൂറാം സെഞ്ചുറിയെക്കുറിച്ച് ചുറ്റുമുള്ളവരാണ് ആശങ്കപ്പെട്ടതെന്ന് സച്ചിന്‍ പിന്നീട് വ്യക്തമാക്കി. റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നാലും ഇതേ ചോദ്യം. അതുവരെ നേടിയ 99 സെഞ്ചുറികളെക്കുറിച്ച് ആരും സംസാരിച്ചില്ല, സച്ചിന്‍ ഓര്‍മ്മിപ്പിച്ചു.

ബംഗ്ലാദേശിനെതിരെ 114 റണ്ണാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്ന് കുറിച്ചത്. പക്ഷെ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ 5 റണ്ണിന് തോറ്റു. ഇതിന് ശേഷം പാകിസ്ഥാനുമായുള്ള മത്സരത്തിന് ശേഷം സച്ചിന്‍ ഏകദിനത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏതാനും മാസങ്ങള്‍ കൂടി ടെസ്റ്റ് കളിച്ച താരം 2013 നവംബറില്‍ വാങ്കഡേ സ്റ്റേഡിയത്തില്‍ കരിയറിലെ അവസാന മത്സരം പൂര്‍ത്തിയാക്കി.സച്ചിന്‍ കായിക പ്രേമികളുടെ മനസിലെ ' ദൈവമാണ്' ഒരിക്കലും മായാത്ത ഉറച്ച സ്‌നേഹമാണ് സച്ചിനോട് ലോകത്തിന് ...

 




കൂടുതല്‍വാര്‍ത്തകള്‍.