CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 51 Seconds Ago
Breaking Now

മാതൃഭൂമി.. നിങ്ങള്‍ കാണിച്ചത് ഷണ്ഡത്വം ; ഇരയെ വിമര്‍ശിച്ച് സിനിമ റിവ്യൂ എഴുതിയതിനെതിരെ സംവിധായകന്‍ വൈശാഖ്

മാതൃഭൂമി പത്രത്തിന്റെ സിനിമ റിവ്യൂവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ വൈശാഖ്. 'ഇര' സിനിമയ്ക്ക് മോശം റിവ്യൂ എഴുതിയതിനെതിരെയാണ് വൈശാഖ് രംഗത്തെത്തിയിരിക്കുന്നത്. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ. നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സും സസ്‌പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണ് , വൈശാഖ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

പ്രിയ മാതൃഭൂമി

ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു.

രണ്ടു വാക്കുകള്‍ പറയാതെ തരമില്ല. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ. നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്‌സും സസ്‌പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണ് .

നിങ്ങളുടെ വിമര്‍ശനം ( ആക്രമണം ) ഇര എന്ന ഞങ്ങളുടെ സിനിമയെ തകര്‍ത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത്. ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ ഇപ്പോള്‍ അതിന് കല്പിക്കാറില്ല. കുട്ടിക്കാലത്തു ,പത്രം വായിക്കണമെന്നും

പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്നും. പഠിപ്പിച്ച ഗുരുകാരണവന്മാരോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ്. ഞങ്ങള്‍ അക്ഷരം പഠിച്ചത് പത്രം വായിച്ചാണ്. ഞങ്ങള്‍ ആരാധിക്കുന്ന നിരവധി മഹാരഥന്മാര്‍ സര്‍ഗ്ഗ വിസ്മയം തീര്‍ത്ത വലിയൊരു സംസ്‌കാരമായിരുന്നു മാതൃഭൂമി …അക്ഷരങ്ങളുടെ അന്തസ്സിന് അപമാനമാകുന്നവരെ ജോലിക്കു വച്ചു വലിയ ഒരു പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുത് .

ഇതൊരു അപേക്ഷയായി കാണണം ,

സ്‌നേഹപൂര്‍വം

വൈശാഖ് .

ഉദയകൃഷ്ണ.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.