CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 5 Seconds Ago
Breaking Now

നടി ശ്രീവിദ്യയുടെ ഫ്‌ളാറ്റ് ലേലത്തിന്

അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ളാറ്റ് ആദായ നികുതി വകുപ്പ് ലേലത്തില്‍ വച്ചു. 45 ലക്ഷം രൂപ ആദായ നികുതി കുടിശ്ശിക 

ഈടാക്കുന്നതിനാണ് ഫ്‌ളാറ്റ് ലേലം ചെയ്യുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷിന്റെ അനുമതിയോടെയാണ് ഫ്‌ളാറ്റ് ലേലത്തിന് വച്ചിരിക്കുന്നത്.

ഈ ഫ്‌ലാറ്റില്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്നത് അഭിഭാഷകനായ ഉമാശങ്കറാണ്. 2005ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പേ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഉമാശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായ നികുതിവകുപ്പിനാണ് ഇവര്‍ നല്‍കുന്നത്

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതാണ് കുടിശിഖ കൂടി 45 ലക്ഷം രൂപ ആയത്. മാസവാടകയായ 13,000 രൂപ കൊണ്ട് മാത്രം ആദായ നികുതി കുടിശിഖ തീരില്ല. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ മാസം 26നാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്. ഒരു കോടി 14,10000 രൂപയാണ് വിലയിട്ടിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.