CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 21 Seconds Ago
Breaking Now

കാഴ്ച നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആറാം ക്ലാസ്സുകാരി കുരുന്നിനുവേണ്ടിയും, രണ്ടു വൃക്കയും തകരാറിലായ രണ്ടുമക്കളുടെ പിതാവിനുവേണ്ടിയും ഈ വിശുദ്ധവാരത്തില്‍ ഇടുക്കി ചാരിറ്റി നിങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നു.......

നാം എല്ലാം  പെസഹ ആഘോഷിക്കാന്‍ തയാറെടുക്കുന്ന ഈ ആഴ്ചകളില്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൂപ്പു കൈകളോടെ വീണ്ടും നിങ്ങളെ  സമീപിക്കുകയാണ് . രണ്ടു വൃക്കകളും തകരാറിലായ  തൊടുപുഴ, അറക്കുളം ,സ്വദേശി അനികുമാറിന്റെ ജീവനു വേണ്ടിയും  അപൂർവ്വ  രോഗത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്‌ളാസിൽ പഠിക്കുന്ന ഇടുക്കി, മരിയാപുരം, സ്വദേശിയായ കുരുന്നിനു വേണ്ടിയുമാണ് നല്ലവരായ യുകെ മലയാളികളെ ഞങ്ങൾ സമിപീപ്പിക്കുന്നത്. കഴിഞ്ഞ കാലഘട്ടത്തിൽ നിങ്ങളുടെ നല്ലമനസ്സിന്റെ വലുപ്പം അറിഞ്ഞവരാണ് ഞങ്ങൾ ,ഇത്തവണയും നിങ്ങൾ ഞങ്ങളെ കൈവിടില്ല എന്ന ഉറച്ച പ്രതീക്ഷ ഞങ്ങൾക്കുണ്ട്.

ആ പ്രതീക്ഷയാണ് കുടുംബത്തിന്റെ ഏക ആശ്രയമായ രണ്ടു പിഞ്ചോമനകളുടെ അച്ഛനുവേണ്ടിയും ഈ ആറാം ക്ലാസ്സുകാരി കുഞ്ഞിനു വേണ്ടിയും  നിങ്ങളെ സമീപിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് . ഇടുക്കി ജില്ലയിലെ തൊടുപുഴ ,അറക്കുളം ഇലപ്പിള്ളി സ്വദേശി അനിൽകുമാറിന്റേത് ഭാര്യയും , വിനായക ,വൈഗ എന്ന രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബമാണ്.  

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വൃക്കകൾ തകരാറിലായത് കൊണ്ട് ഡയാലൈസ് നടത്തികൊണ്ടിരിക്കുകായായിരുന്നു എന്നാൽ ഇപ്പോൾ  വൃക്കകൾ രണ്ടും പൂര്‍ണ്ണമായി തകരാറിലായത് കൊണ്ട് മാറ്റി വയ്ക്കുക  മാത്രമാണ് ജീവൻ നിലനിർത്താനുള്ള വഴിയെന്ന് ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ കാലത്തു ചികിത്സക്ക് വേണ്ടി ഭീമമായ തുക ചിലവഴിച്ചതുമൂലം ഉള്ളവീടും കൂടി വിറ്റു  ഇപ്പോൾ  അനിൽകുമാറും കുടുംബവും  താമസിക്കുന്നത് വാടകവീട്ടിലാണ്‌. 

അനിൽകുമാറിന്റെ കൂടെ പഠിച്ച ജോസി സെബാസ്റ്റ്യൻ ,([പീറ്റർ ബ്രോ),07578458198 കിരൺ ജോസ്, ലെസ്റ്റർ 07912626438 ജോജി തോമസ്, 07728374426എന്നിവർ യുകെയിലുണ്ട്. അവരാണ് അനിൽകുമാറിനെ സഹായിക്കണം എന്ന ആവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. അവർ അവരുടെ നിലയിൽ അനിലിനെ സഹായിക്കുന്നുണ്ട് കൂടാതെ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്‌ എ പി ഉസ്മാനും ഈ ആവശൃം ഉന്നയിച്ചു ഞങ്ങളെ  സമീപിച്ചിരുന്നു .ഇരുപത്തിനാലു ലക്ഷം രൂപ  ചികിത്സക്ക്  വേണ്ടിവരും എന്നാണ് അറിയുന്നത് അതിനുവേണ്ടി നിങ്ങൾ സഹായിക്കാതെ കഴിയില്ല. 

അപൂർവ്വ രോഗത്തെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്‌ളാസിൽ പഠിക്കുന്ന കുരുന്നിനു വേണ്ടിയും കൂടിയാണ് ഈ പെസഹാക്കാലം ഞങ്ങൾ നിങ്ങളുടെ മുൻപിൽ കൈ നീട്ടുന്നത്.  ഞരമ്പ് ദ്രവിച്ചു പോയി കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുതരം അപൂര്‍വ്വ രോഗത്തിന് വിധെയമായ ഇടുക്കി പ്രിയദർശിനിമേട് സ്വദേശി പെരുമാംതടത്തില്‍ ടോമിയുടെ മകള്‍ അച്ചു ടോമിയാണ് ഈ ഹതഭാഗ്യ. പല പ്രമുഖ ആശുപത്രികളിലെല്ലാം ചികില്‍സിച്ചെങ്കിലും ഫലമുണ്ടായില്ല നോക്കി നില്‍ക്കുമ്പോള്‍ കണ്ണ് പുറകോട്ടു മറിഞ്ഞു പോകുന്നതുകാണുമ്പോള്‍ കണ്ടുനില്‍ക്കുന്ന ആരുടെയും മനസു.വേദനിക്കും. .

കുട്ടിയുടെ പിതാവ് കൂലി പണിചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിക്കുന്നത് .ഇനി ചെന്നൈ അപ്പോളോ ആശുപത്രിയില്‍  തീരുമാനിച്ചിരിക്കുന്ന ഓപ്പറേഷനിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. അതിലേക്കായി ആറു ലക്ഷം രൂപ ചിലവുവരും അതിനു ഈ കുടുംബത്തിനു ത്രാണിയില്ല അതിനു നിങ്ങള്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു .

കിട്ടുന്ന മുഴുവന്‍ പണവും അവരുടെ ചിലവിനു അനുസരണമായി 75 % ,25% എന്ന ക്രമത്തില്‍ വീതിച്ചു കൊടുക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്  എന്നറിയിക്കുന്നു.ഈ കുട്ടിക്ക് വേണ്ടി കുറുപ്പ് അശോക എന്ന സാമൂഹിക പ്രവര്‍ത്തകനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് കുട്ടിയുടെ അമ്മ ആശയുടെ ഫോണ്‍ നമ്പര്‍ 00919525329438 

ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ . പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത് അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇതു വരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ  30 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ് ,അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു ..

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് മെയില്‍വഴിയോ ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ , വാട്ട്സ്ആപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

 

ACCOUNT NAME , IDUKKI GROUP 

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

 

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ടോം ജോസ് തടിയംപാട്




കൂടുതല്‍വാര്‍ത്തകള്‍.