CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 15 Seconds Ago
Breaking Now

എമിറേറ്റ്‌സില്‍ വൈകി യാത്ര ചെയ്ത് ബുദ്ധിമുട്ടിയിട്ടുണ്ടോ ? ചിലപ്പോള്‍ 600 പൗണ്ട് വരെ കിട്ടിയേക്കും

മൂന്നോ അതില്‍ അധികമോ മണിക്കൂര്‍ വിമാനം എത്താനോ പുറപ്പെടാനോ വൈകിയാലാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരിക.

വിമാന സര്‍വീസ് സമയ ക്രമം പാലിക്കാത്തതിനെ തുടര്‍ന്ന് എമിറേറ്റ്‌സിനെതിരെ സുപ്രീം കോടതി നിലപാടെടുത്തതോടെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം കിട്ടാന്‍ സാധ്യത. കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ നഷ്ടമായവര്‍ക്ക് 600 പൗണ്ടുവരെ നഷ്ടപരിഹാരം നല്‍കേണ്ടിവരിക. കീഴ്‌ക്കോടതി വിധിക്കെതിരെ എമിറേറ്റ്‌സ് വിമാന കമ്പനി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളിയതോടെ ദുബായ് വിമാന കമ്പനി കോടിക്കണക്കിന് രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നുറപ്പായി.

മൂന്നോ അതില്‍ അധികമോ മണിക്കൂര്‍ വിമാനം എത്താനോ പുറപ്പെടാനോ വൈകിയാലാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരിക. യൂറോപ്യന്‍ പാസഞ്ചേഴ്‌സ് റൈറ്റ്‌സ് ലെജിസ്ലേഷന്‍ അനുസരിച്ചാണ് നടപടിയുണ്ടാകുക. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ മൂന്നു മണിക്കൂറോളം വൈകുകയോ തുടര്‍ന്നുള്ള വിമാനങ്ങള്‍ കിട്ടാതെ വരികയോ ചെയ്തവര്‍ക്ക് എമിറേറ്റ്‌സ് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

തുടര്‍ യാത്രയ്ക്കുള്ള വിമാനങ്ങള്‍ യൂറോപ്പിന് പുറത്തുനിന്നാണ് പുറപ്പെടുന്നതെന്നും അവിടെ യൂറോപ്യന്‍ യൂണിയന്റെ മുന്നു മണിക്കൂര്‍ നിബന്ധന ബാധകമല്ലെന്നും നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും വിമാന കമ്പനികള്‍ വാദിച്ചു. എന്നാല്‍ ഇത് അപ്പീല്‍ കോടതി അനുവദിച്ചില്ല. 2017 ല്‍ അപ്പീല്‍ കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്. ഇതിനെതിരെയാണ് കമ്പനി സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

യുകെയില്‍ ഏറ്റവുമധികം സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളില്‍ ഒന്നാണ് എമിറേറ്റ്‌സ്. ഹീത്രു, ഗാറ്റ്വിക്ക്, ബര്‍മ്മിങ്ഹാം, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്നാണ് ദുബായിലേക്ക് എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നുണ്ട്. സുപ്രീം കോടതി വിധിയില്‍ നിരാശയുണ്ടെന്നും എമിറേറ്റ്‌സ് വക്താവ് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.