CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 15 Minutes 33 Seconds Ago
Breaking Now

രാഷ്ട്രീയ പ്രവേശനത്തിനുള്ള രജനിയുടെ യോഗ്യതയെന്തെന്ന് മനസിലാകുന്നില്ല ; ഞാന്‍ രണ്ടുപക്ഷം പിടിക്കാറില്ല ; വിമര്‍ശനവുമായി കമല്‍ഹാസന്‍

രജനികാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിന് രജനിയുടെ യോഗ്യതകളെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് നടന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ നിലപാടുകളോടും സിനിമകളോടും തനിക്ക് നല്ല വിയോജിപ്പാണുള്ളതെന്നും കമല്‍ വെളിപ്പെടുത്തി. 'എനിക്കിതു വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയമെന്തെന്ന് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതൊരു സത്യമാണ്. എന്നാല്‍ എന്റെ നിലപാടെന്തെന്ന് വ്യക്തമായ ഒരു ധാരണ എനിക്കുണ്ട്.

അതു നിങ്ങളിലേക്കും പകരാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഞാന്‍ രണ്ടു പക്ഷം പിടിക്കാറില്ല. എന്റെ ജീവിതം തുറന്നു വച്ച ഒരു പുസ്തകമാണ്. ആര്‍ക്കും വായിക്കാം അത്ര സുതാര്യമാണ്. എനിക്ക് മതമില്ല. എന്നാല്‍ എല്ലാമതങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. രജനിയുടെ ഹിമാലയ സന്ദര്‍ശനത്തോടുള്ള ആത്മാര്‍ഥതയിലും ഞാന്‍ സംശയാലുവാണ് കമല്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയില്‍ പോലും തങ്ങളുടെ ആശയങ്ങള്‍ തമ്മില്‍ വ്യക്തമായ വൈരുദ്ധ്യം കാണാനാകുമെന്ന് കമല്‍ പറഞ്ഞു. രജനികാന്തിന്റെ സിനിമകള്‍ വളരെ വ്യത്യസ്തമാണ്. അവയിലെ   ആശയത്തോട് യോജിക്കാന്‍ എനിക്കാവില്ല. അദ്ദേഹം ചെയ്യുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ ഒരിക്കലും ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല. രാഷ്ട്രീയത്തിലെത്തിയാലും ഇങ്ങനെ തന്നെയായിരിക്കും കമല്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.