CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 57 Seconds Ago
Breaking Now

ഐക്യുവില്‍ ഹോക്കിങ്ങിനെ മറികടന്ന് കൊച്ചിക്കാരി ; ഈസ്റ്റ് ലാങ്ഹാമിലെ താമസക്കാരിയ്ക്കിത് അപൂര്‍വ്വ നേട്ടം

ഈസ്റ്റ് ലാങ്ഹാമില്‍ സ്ഥിര താമസമാക്കിയ പാലാരിവട്ടം സ്വദേശി തെക്കുപുറത്ത് ഡോ അരുണ്‍ സെബാസ്റ്റിയന്റേയും എറീക്ക കോട്ടിയത്തിന്റെയും മകളാണ്

ഐക്യുവിന്റെ കാര്യത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനേയും മറികടന്ന് മലയാളി പെണ്‍കുട്ടി. അതിബുദ്ധിമാന്മാരെ കണ്ടെത്താന്‍ നടത്തുന്ന മെന്‍സ ഐക്യു പരീക്ഷയില്‍ ഹോക്കിങ്ങിനേക്കാള്‍ സ്‌കോര്‍ നേടിയത് പാലാരിവട്ടം സ്വദേശി ലിഡിയ സെബാസ്റ്റ്യനാണ്.

ഇംഗ്ലണ്ടിലെ ഈസ്റ്റ് ലാങ്ഹാമില്‍ സ്ഥിര താമസമാക്കിയ പാലാരിവട്ടം സ്വദേശി തെക്കുപുറത്ത് ഡോ അരുണ്‍ സെബാസ്റ്റിയന്റേയും എറീക്ക കോട്ടിയത്തിന്റെയും മകളാണ് 15 കാരിയായ ലിഡിയ. 12 ാം വയസ്സിലാണ് 162 പോയ്‌ന്റോടെ ഹോക്കിങിന്റെയും ഐന്‍സ്റ്റീന്റെയും റെക്കോര്‍ഡ് ലിഡിയ മറികടന്നത്. ഐന്‍സ്റ്റീന്റേയും ഹോക്കിങ്ങിന്റെയും ഐക്യു 160 ആണ്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഇന്റലിജന്‍സ് സൊസൈറ്റിയാണ് മിര്‍സ. ഇവര്‍ പ്രതിവര്‍ഷം നടത്തുന്ന പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കു ലഭിക്കുന്നവര്‍ക്കാണ് സൊസൈറ്റില്‍ അംഗത്വം ലഭിക്കുക. ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള രണ്ടു ശതമാനം ആളുകള്‍ മാത്രമേ സൊസൈറ്റില്‍ ഇടം നേടാറുള്ളൂ. ആറാം മാസത്തില്‍ സംസാരിച്ചു തുടങ്ങിയ ലിഡിയ നാലാം വയസ്സില്‍ വയലിന്‍ വായിക്കാന്‍ തുടങ്ങി. പുസ്തകങ്ങള്‍ ധാരാളം വായിക്കും. കോള്‍ ചെസ്റ്ററില്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റാണ് ഡോ അരുണ്‍. ലണ്ടനിലെ ബാര്‍ക്ലെയ്‌സ് ബാങ്കില്‍ ഉന്നത ഉദ്യോഗസ്ഥയാണ് എറീക്ക.




കൂടുതല്‍വാര്‍ത്തകള്‍.