CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 54 Seconds Ago
Breaking Now

രാസായുധം പ്രയോഗിച്ചതിന് പിന്നില്‍ റഷ്യയെന്ന പ്രചരണം അസംബന്ധമെന്ന് പുടിന്‍; രാജ്യത്തെ രാസായുധങ്ങളെല്ലാം നശിപ്പിച്ചെന്ന് റഷ്യ; 10 വര്‍ഷക്കാലമായി അവര്‍ ആയുധങ്ങള്‍ കുന്നുകൂട്ടിയെന്ന ആരോപണവുമായി ബോറിസ് ജോണ്‍സണ്‍; ബ്രിട്ടനോട് കളിച്ചാല്‍ നഷ്ടം റഷ്യക്ക്!

ബ്രിട്ടനുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന കാര്യവും പ്രസിഡന്റ് അടിവരയിട്ട് പറഞ്ഞു.

ബ്രിട്ടനുമായുള്ള നയതന്ത്ര പോരാട്ടത്തില്‍ നഷ്ടം റഷ്യക്കാരിയിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മോസ്‌കോ രാസായുധങ്ങള്‍ കുന്നുകൂട്ടുകയാണെന്നും ഇതില്‍ നിന്നുമുള്ള നോവിചോക്കാണ് സാലിസ്ബറി അക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങളുടെ രാജ്യത്തിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് നാലാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പക്കലുള്ള എല്ലാ രാസായുധങ്ങളും നശിപ്പിച്ചതായും റെഡ് സ്‌ക്വയറില്‍ നടത്തിയ വിജയ പ്രസംഗത്തില്‍ പുടിന്‍ പ്രഖ്യാപിച്ചു. 

സാലിസ്ബറി അക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ബ്രിട്ടീഷ് പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും റഷ്യന്‍ പ്രസിഡന്റ് അറിയിച്ചു. എന്നാല്‍ റഷ്യ നോവിചോക് തുടര്‍ന്നും നിര്‍മ്മിക്കുന്നതായാണ് ബോറിസ് ജോണ്‍സന്റെ ആരോപണം. ഇതൊരു മിലിറ്ററി പദാര്‍ത്ഥം ആയിരുന്നെങ്കില്‍ അക്രമണത്തിന് ഇരയായവര്‍ മരിച്ചിട്ടുണ്ടാകുമെന്ന് പുടിന്‍ വ്യക്തമാക്കി. അത് ആദ്യം മനസ്സിലാക്കണം. രണ്ടാമത്തെ കാര്യം ഞങ്ങളുടെ പക്കല്‍ രാസായുധങ്ങള്‍ ഇല്ലെന്നതാണ്. ഞങ്ങള്‍ അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് കഴിഞ്ഞു. ചില അന്താരാഷ്ട്ര പങ്കാളികളെ പോലെയല്ല ഇക്കാര്യത്തില്‍ റഷ്യയെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. 

ബ്രിട്ടനുമായി അന്വേഷണത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന കാര്യവും പ്രസിഡന്റ് അടിവരയിട്ട് പറഞ്ഞു. പക്ഷെ അതിന് മറുവശത്ത് നിന്നും അനുകൂലമായ നിലപാട് രൂപപ്പെടണം. അത് കാണാന്‍ കഴിയുന്നില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു പരിപാടിക്ക് ആരും ഇറങ്ങില്ലെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം, പുടിന്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് വിരുദ്ധമായ വാക്കുകളാണ് ബോറിസ് ജോണ്‍സണ്‍ പങ്കുവെച്ചത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി റഷ്യ നേര്‍വ് ഏജന്റ് വികസിപ്പിക്കുന്നതിന്റെ തെളിവുകള്‍ പക്കലുണ്ടെന്നാണ് ഫോറിന്‍ സെക്രട്ടറി വ്യക്തമാക്കിയത്. സെര്‍ജി സ്‌ക്രിപാലും, മകളും വധശ്രമം നേരിട്ട സ്ഥലത്ത് നിന്നുമുള്ള സാംപിളുകള്‍ പരിശോധിക്കാന്‍ കെമിക്കല്‍ വിദഗ്ധര്‍ എത്തുന്നുണ്ട്. 

ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കുകയും, ബ്രിട്ടീഷ് കൗണ്‍സില്‍ പൂട്ടിക്കുകയും ചെയ്ത സംഭവത്തില്‍ പണികിട്ടുന്നത് റഷ്യക്ക് തന്നെയാകുമെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ മനോഭാവത്തിന്റെ രുചിയറിഞ്ഞ രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വിദേശകാര്യ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.