CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 3 Seconds Ago
Breaking Now

വിവാഹത്തെ കുറിച്ച് അനുഷ്‌ക

തനിക്ക് 20 വയസ്സ് പൂര്‍ത്തിയായ അന്ന് മുതല്‍ വീട്ടുകാര്‍ വിവാഹത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയതാണെന്ന് അനുഷ്‌ക പറയുന്നു. തീര്‍ച്ചയായും വിവാഹ ബന്ധത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. കുട്ടികളേയും എനിക്കേറെ ഇഷ്ടമാണ്. വിവാഹത്തിന് സമയമാകുമ്പോള്‍ അത് നടക്കും. അല്ലാതെ ആരുടേയെങ്കിലും പ്രേരണയിലോ നിര്‍ബന്ധത്തിനോ വഴിങ്ങി ഒരിക്കലും വിവാഹം കഴിക്കില്ല. എനിക്ക് പറ്റിയ ആളെ കണ്ടെത്തിയാല്‍ അന്ന് വിവാഹം നടത്തും. 

ഞാനാരാണ് എന്താണ് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ കുടുംബത്തിനുണ്ട് . അവര്‍ തന്റെ വികാരങ്ങളെ മാനിക്കും. അതുകൊണ്ട് തന്നെ വിവാഹത്തിന് അവര്‍ തന്നെ നിര്‍ബന്ധിക്കില്ല എന്നും ഉറപ്പുണ്ട് അനുഷ്‌ക പറയുന്നു.

ബാഹുബലി 2 പുറത്തിറങ്ങിയതോടെ അനുഷ്‌കയും പ്രഭാസും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് ഇരുവരുടേയും പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.