CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 36 Seconds Ago
Breaking Now

ഏത് കോടീശ്വരനായാലും മകളെ വീല്‍ച്ചെയറില്‍ ആക്കിയേനെ; മുഖത്തിട്ട് പൊട്ടിക്കാന്‍ തോന്നിയെന്ന് ഭാര്യ; ടിവി താരം ആന്റ് മക്പാര്‍ട്‌ലിന്‍ ഇന്ത്യന്‍ കുടുംബത്തിന്റെ അന്തകനാകുമായിരുന്നു; ഗുരുതരമായ പരുക്കില്ലെങ്കിലും ഇവരുടെ രോഷം അടങ്ങുന്നില്ല

അബദ്ധം പറ്റിയതില്‍ താരം ദുഃഖിതനാണെന്ന് ആന്റിന്റെ കുടുംബാംഗം വ്യക്തമാക്കി

ഫഹീം വാനുവിനും, ഭാര്യ ശില്‍പ്പ ദന്തേകറിനും ഇപ്പോഴും ശ്വാസം നേരെ വീണിട്ടില്ല. നിമിഷനേരം കൊണ്ട് മരണത്തെ മുഖാമുഖം കണ്ട ശേഷം ഗുരുതരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണെങ്കിലും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. ടിവി താരം ആന്റ് മക്പാര്‍ട്ട്‌ലിന്‍ മദ്യപിച്ച് വാഹനം ഓടിച്ച് ഇടിച്ചുകയറിയത് ഈ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന മിനി കൂപ്പറിലാണ്. നാല് വയസ്സുള്ള മകള്‍ക്ക് ചെറിയ പരുക്ക് മാത്രമാണ് ഏറ്റതെന്നതാണ് ഫഹീമിനും, ശില്‍പ്പയ്ക്കും ആശ്വാസമായത്. ഒരു ഭ്രാന്തനെ പോലെയാണ് ആന്റ് കാര്‍ ഓടിച്ചെത്തിയതെന്ന് ഫഹീം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാത്ത അവസ്ഥയിലാണ് താരം വാഹനത്തില്‍ നിന്നും പുറത്തിറങ്ങുന്നത്. 

തങ്ങളുടെ കുടുംബത്തെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ പാകത്തിന് അപകടകരമായ നിലയിലാണ് ഇയാള്‍ കാര്‍ ഓടിച്ചിരുന്നതെന്ന് ഇന്ത്യന്‍ കുടുംബം വ്യക്തമാക്കി. എന്നാല്‍ മകള്‍ അമൈരയ്ക്ക് ചെറിയ പരുക്ക് മാത്രം ഏറ്റ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ താരത്തിന്റെ ഡ്രൈവിംഗ് മൂലം അപകടത്തില്‍ പെട്ട ശില്‍പ്പയ്ക്ക് ഇപ്പോഴും രോഷം അടക്കാന്‍ കഴിയുന്നില്ല. കരണത്തിട്ട് ഒന്ന് പൊട്ടിക്കാന്‍ തോന്നിയത് കൊണ്ട് കുറച്ച് മാറിയാണ് നിന്നതെന്ന് ശില്‍പ്പ വ്യക്തമാക്കി. നല്ലൊരു വളവ് റോംഗ് സൈഡ് കയറിയാണ് ആന്റ് എത്തിയത്, വാഹനം ഒന്ന് ഒതുക്കാന്‍ പോലുമുള്ള സമയം കിട്ടിയില്ല ഫഹീം പറഞ്ഞു. ആന്റ് ഒരു പ്രമുഖ ടിവി താരമാണെന്നോ, കോടീശ്വരന്‍ ആണെന്നതോ ഒരു പ്രശ്‌നമല്ല, തന്റെ മകളെ അയാള്‍ വീല്‍ചെയറില്‍ ഇരുത്തുമായിരുന്നു, ഈ പിതാവ് ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം അബദ്ധം പറ്റിയതില്‍ താരം ദുഃഖിതനാണെന്ന് ആന്റിന്റെ കുടുംബാംഗം വ്യക്തമാക്കി. കുട്ടി കൂടി ഉള്‍പ്പെട്ടത് മൂലം ആന്റ് വിഷമിച്ച് പോയി. ചെറിയ പരുക്കുകള്‍ മാത്രമാണ് ഏറ്റതെന്ന ആശ്വാസത്തിലാണ്, ബന്ധു പറഞ്ഞു. സൗത്ത് വെസ്റ്റ് ലണ്ടനിലെ ലോവര്‍ റിച്ച്മണ്ട് റോജില്‍ വെച്ചായിരുന്നു അപകടം. ആന്റ് തന്റെ മാതാവിനൊപ്പമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. ആംബുലന്‍സ് സ്ഥലത്തെത്തിയെങ്കിലും കൂടുതല്‍ സേവനങ്ങള്‍ ആവശ്യമായി വന്നില്ല. അമൈരയെ ഐല്‍വര്‍ത്തിലെ വെസ്റ്റ് മിഡില്‍സെക്‌സ് ആശുപത്രിയില്‍ എത്തിച്ച് ചെക്ക്-അപ്പ് നടത്തി. കൂടുതല്‍ കുഴപ്പങ്ങളില്ലാത്തതിനാല്‍ അപ്പോള്‍ തന്നെ വിടുകയും ചെയ്തു, ഫഹീം പറഞ്ഞു. 

2017 രജിസ്റ്റേര്‍ഡ് ഗ്രീന്‍ മിനിയാണ് റെസ്റ്റൊറന്റ് ഉടമ ഓടിച്ചിരുന്നത്. ആന്റും ഇതേ കാറിന്റെ സ്‌പോര്‍ട്ടി വേര്‍ഷനിലായിരുന്നു. മുംബൈ സ്വദേശിയായ ഫഹീം ഫുള്‍ഹാമില്‍ പ്യൂവര്‍ ഇന്ത്യന്‍ കുക്കിംഗ് എന്ന റെസ്റ്റൊറന്റ് നടത്തുകയാണ്. താജ് ഹോട്ടല്‍ ഗ്രൂപ്പില്‍ പരിശീലനം നേടിയ ശില്‍പ്പ ബ്രിട്ടനിലും നിരവധി പ്രമുഖ ഷെഫുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം 60 മില്ല്യണ്‍ പൗണ്ട് ആസ്തിയുള്ള ആന്റ് മക്പാര്‍ട്‌ലിന്‍ രാത്രി മുഴുവന്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇന്നലെ രാവിലെ 3 മണിയോടൊണ് അന്വേഷണ വിധേയമായി പുറത്തുവിട്ടത്. ഒരു വര്‍ഷത്തോളം ലിസ ആംസ്‌ട്രോംഗുമായുള്ള വിവാഹബന്ധം തകര്‍ന്നതും, പെയിന്‍കില്ലര്‍ അഡിക്ഷനും മൂലം ബുദ്ധിമുട്ടിലായിരുന്നു താരം. 




കൂടുതല്‍വാര്‍ത്തകള്‍.