CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 29 Minutes 26 Seconds Ago
Breaking Now

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈവശക്കാരിയ്ക്ക് തിരിച്ചുകൊടുത്ത ദിവ്യ എസ് അയ്യരെ സബ് കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

ഭൂമി വിട്ടുകൊടുത്ത നടപടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്‌റ്റേ ചെയ്തു.

കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈവശക്കാരിക്കു തിരിച്ചുകൊടുത്ത ദിവ്യ എസ്. അയ്യരെ തിരുവനന്തപുരം സബ് കലക്ടര്‍ സ്ഥാനത്തുനിന്നു മാറ്റിയേക്കും. ഭൂമി വിട്ടുകൊടുത്ത നടപടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്‌റ്റേ ചെയ്തു. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തി.

കെ.എസ്. ശബരീനാഥന്‍ എംഎല്‍എയുടെ ഭാര്യ കൂടിയാണു ദിവ്യ എസ് അയ്യര്‍. ഇവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നു സി.പി.എമ്മില്‍നിന്ന് ആവശ്യമുയര്‍ന്നു. ശബരീനാഥന്റെ കുടുംബസുഹൃത്തും ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവുമായ അയിരൂര്‍ സ്വദേശിനി ലിജിക്കാണു ഭൂമി പതിച്ചുനല്‍കിയത്.

വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ സംസ്ഥാനപാതയോടു ചേര്‍ന്നുള്ള 27 സെന്റാണു വിവാദഭൂമി. വര്‍ഷങ്ങളായി അനധികൃതമായി കൈവശംവച്ചിരുന്ന സര്‍ക്കാര്‍ പുറമ്പോക്ക് തഹസില്‍ദാരാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്തത്. ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്നു ബോര്‍ഡ് വച്ചു. പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിനായി ഒഴിച്ചിടുകയും ചെയ്തു.

ഭൂമി ഏറ്റെടുത്തതിനെതിരേ ലിജി ഹൈക്കോടതിയെ സമീപിച്ചു. വാദിയെ നേരില്‍ കേട്ട് തീരുമാനമെടുക്കാന്‍ ആര്‍ഡിഒ കൂടിയായ സബ് കലക്ടറെ കോടതി ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുത്ത തഹസില്‍ദാരെപ്പോലും അറിയിക്കാതെ പരാതിക്കാരിയുടെ ഭാഗം മാത്രം കേട്ടാണ് സബ് കലക്ടര്‍ അനുകൂല തീരുമാനമെടുത്തതെന്നാണ് ആരോപണം. പഞ്ചായത്ത് അധികൃതരെയോ ഉദ്യോഗസ്ഥരെയോ ഹിയറിങ് വിവരം അറിയിച്ചിരുന്നില്ല.

വി. ജോയി എം.എല്‍.എയാണ് റവന്യു മന്ത്രിക്കു പരാതി നല്‍കിയത്. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സബ് കലക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണവും ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.