CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 20 Seconds Ago
Breaking Now

ലണ്ടന്‍, ബ്രിസ്റ്റോള്‍, നോര്‍ത്ത് ഈസ്റ്റ് സ്‌കൂളുകളിലെ വ്യാജ ബോംബ് ഭീഷണി; മൈന്‍ക്രാഫ്റ്റ് ഗെയിം കളിക്കുന്നവര്‍ തമ്മിലുള്ള വൈരത്തിന്റെ ബാക്കിപത്രം; പോലീസിനെയും, മാതാപിതാക്കളെയും, സ്‌കൂളുകളെയും മുള്‍മുനയില്‍ നിര്‍ത്തിയ ഭീഷണി വെറും കുട്ടിക്കളി?

ഇമെയില്‍ സന്ദേശങ്ങള്‍ ആശങ്കയായി വളര്‍ന്നതോടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ ചില സ്‌കൂളുകള്‍ മാതാപിതാക്കളെ അറിയിച്ചു

പരീക്ഷ മാറ്റിവെയ്ക്കാനായി സ്‌കൂളിലെ ചെറിയ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഏതാണ്ട് ഈ അവസ്ഥയിലുള്ള കാര്യങ്ങളാണ് കഴിഞ്ഞ ദിവസം യുകെയിലെ സ്‌കൂളുകളെയും കോളേജുകളെയും തേടിയെത്തിയ വ്യാജ ബോംബ് ഭീഷണി. മൈന്‍ക്രാഫ്റ്റ് ഗെയിം കളിക്കുന്നവര്‍ തമ്മിലുള്ള പകപോക്കലിന്റെ ഭാഗമായാണ് വന്‍തോതില്‍ വ്യാജ സന്ദേശങ്ങള്‍ തേടിയെത്തിയതെന്നാണ് വിവരം. 24000 ഭീഷണി സന്ദേശങ്ങളാണ് യുകെയിലെ വിവിധ ഇടങ്ങളിലേക്ക് എത്തിയത്. ഗെയിമിംഗ് നെറ്റ്‌വര്‍ക്കായ വെല്‍റ്റ്പിവിപി ഉപയോഗിച്ചാണ് ഇത് അയച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് അയച്ചവരുടെ ഉദ്ദേശം. 

ഇമെയില്‍ പ്രശ്‌നം രേഖപ്പെടുത്തിയാല്‍ സ്വാഭാവികമായും ഈ ഡൊമെയിന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടും. വെല്‍റ്റ്പിവിപി ഗ്രൂപ്പിനെ ലക്ഷ്യം വെച്ചായിരുന്നു വ്യാജ ബോംബ് സന്ദേശങ്ങള്‍. മൈന്‍ക്രാഫ്റ്റ് പ്ലെയര്‍-വെര്‍സസ്-പ്ലെയര്‍ സര്‍വ്വറാണിത്. ഗെയിമര്‍മാര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനും ഇത് ഉപയോഗിക്കപ്പെടുന്നു. മറ്റൊരാളുടെ ബിസിനസ്സ് പൊളിക്കാന്‍ എതിരാളികള്‍ പലപ്പോഴും ശ്രമിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഇതിന്റെ ഭാഗമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കും. വ്യാജ സന്ദേശങ്ങള്‍ തേടിയെത്തിയതോടെ പല സ്‌കൂളുകളും ഒഴിപ്പിക്കുകയും പരിശോധന നടത്തേണ്ട സാഹചര്യവും നേരിട്ടു. 

വെല്‍റ്റ്പിവിപി തന്നെ മറ്റ് മൈന്‍ക്രാഫ്റ്റ് സെര്‍വറുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി ഡയറക്ട് ഡിനയല്‍ സര്‍വ്വീസ് അറ്റാക്കുകള്‍ ഇവര്‍ അനുവദിക്കാറുണ്ട്. സൈബര്‍ ക്രിമിനലുകളാണ് ഈ പ്രശ്‌നത്തിന് പിന്നിലെന്ന് വെല്‍റ്റ്പിഎച്ച്പി അറിയിച്ചു. ഇക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നു, പക്ഷെ സംഗതി വ്യാജമാണ്. യുഎസില്‍ നിന്നുമാണ് ഈ വ്യാജ ബോംബ് ഭീഷണി ഉത്ഭവിച്ചത്. ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും പണം നല്‍കിയില്ലെങ്കില്‍ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. ലണ്ടന്‍, ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍, ബെഡ്‌ഫോര്‍ഡ്ഷയര്‍, നോര്‍ത്ത് ഈസ്റ്റ് പോലീസ് സേനകള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. 

ഇമെയില്‍ സന്ദേശങ്ങള്‍ ആശങ്കയായി വളര്‍ന്നതോടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ ചില സ്‌കൂളുകള്‍ മാതാപിതാക്കളെ അറിയിച്ചു. ബ്രിസ്റ്റോള്‍ ഫ്രീ സ്‌കൂളില്‍ കുട്ടികളുടെ ബാഗ് വരെ പോലീസ് പരിശോധിച്ചു. യോര്‍ക്ക്ഷയറിലും ലിങ്കണ്‍ഷയറിലുമായി 19 സ്‌കൂളുകള്‍ക്കാണ് ഭീഷണി ലഭിച്ചത്.  




കൂടുതല്‍വാര്‍ത്തകള്‍.