CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 17 Seconds Ago
Breaking Now

ലെന മൊട്ടയടിച്ചു ; ആരാധകന്റെ ചോദ്യത്തിന് മറുപടിയും നല്‍കി

നടി ലെന മുടി മൊട്ടയടിച്ച് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. എല്ലാവരേയും ഞെട്ടിക്കുന്നതാണ് ഈ ചിത്രം.

പളനിയിലെത്തിയാണ് നടി തലമുണ്ഡനം ചെയ്തത്. സോഷ്യല്‍മീഡിയയിലാണ് മൊട്ടയടിച്ച പുതിയ ചിത്രം പങ്കുവച്ചത്. പളനി മുരുകന്‍ ക്ഷേത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. തലമുണ്ഡനം ചെയ്ത് മഞ്ഞളു പുരട്ടി നില്‍ക്കുന്ന ചിത്രമാണ് ലെന പോസ്റ്റ് ചെയ്തത്.

ലെനയുടെ പുതിയ ലുക്ക് കണ്ട ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. എല്ലാവരും നടിയെ പ്രശംസിച്ച് രംഗത്തെത്തി. ചില ആരാധകര്‍ സിനിമയ്ക്ക് വേണ്ടിയാണോ മുട്ടയടിച്ചതെന്ന് ചോദിച്ചു. എന്തായാലും ഒരു ആരാധകനോട് ' നിങ്ങള്‍ പളനിയെ കുറിച്ച് കേട്ടിട്ടില്ലേ എന്നായിരുന്നു ലെനയുടെ മറുപടി .




കൂടുതല്‍വാര്‍ത്തകള്‍.